മോൻസൺ മാവുങ്കലിന്റെ വാടകവീട്ടിൽ മോഷണം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വാടകവീട്ടിൽ മോഷണം.
തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൻസന്റെ അഭിഭാഷകൻ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിലായാണ് മോഷണം നടന്നതെന്നാണ് നിഗമനം. സിസിടിവി ക്യാമറകൾ തകർത്ത ശേഷം കവർച്ച നടത്തിയതായി കണ്ടെത്തി. വീടിന്റെ ഉടമ പരാതി നൽകിയിട്ടുണ്ട്.
തട്ടിപ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്.
പ്രതി പരോളിൽ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്
മോൻസണും പ്രത്യേകമായി പരാതി നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു. പരോളിലിറങ്ങിയ മോൻസണുമായി ചേർന്ന് പോലീസ് വീടിനുള്ളിൽ വിശദ പരിശോധന തുടരുകയാണ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കൽ, യുട്യൂബറെന്ന നിലയിലും പുരാവസ്തു വിൽപനക്കാരനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.
ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, ബൈബിളിലെ മോശയുടെ വടി, തിരുവിതാംകൂർ രാജാവിന്റെ സിംഹാസനം, ആദ്യ ഗ്രാമഫോൺ എന്നിവ തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്.
എന്നാൽ ടിപ്പുവിന്റെ സിംഹാസനം ചേര്ത്തലയിൽ ആശാരിയെ കൊണ്ട് നിർമ്മിച്ച വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇയാൾക്ക് വിദേശ അക്കൗണ്ട് ഇല്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തിയിരുന്ന മോൻസണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയായിരുന്നു. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.
ടിപ്പു സുല്‍ത്താന്‍റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്‍റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്‍റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്‍റെ കൈവശമുണ്ടെന്നും മോൻസണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ടിപ്പുവിന്‍റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു.
English Summary
A theft has been reported at fraud accused Monson Mavunkal’s rented house in Kaloor, Kochi, where alleged fake antiques were stored. Around ₹20 crore worth of items are said to be missing.
monson-mavunkal-house-theft-kochi-antique-loss
Monson Mavunkal, Kochi, antique fraud, theft case, Kaloor, CCTV destroyed, fake artifacts, Kerala crime, fraud case, parole









