റിലീസ് ആയതുമുതൽ വലിയരീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പെല്ലിശ്ശേരി-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ഇതിനകം വാർത്തകളിൽ ഇടംനേടിക്കഴിഞ്ഞു. അയോധ്യ വിഷയത്തിലെ മോഹൻലാലിൻറെ ഇടപെടലും നെഗറ്റീവ് റിവ്യൂകളും സിനിമയെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു. എന്നാൽ ശരിക്കും എന്നതാണ് സിനിമയെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. മോഹൻലാൽ അടക്കമുള്ളവരാണ് പുതിയ പോസ്റ്റർ പങ്കുവച്ച് വിശദീകരണം നൽകിയിരിക്കുന്നത്.
‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പ് നല്‍കാണാനാണ് അണിയറപ്രവർത്തകർ ഇത്തരത്തില്‍ ഒരു പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥയും മറ്റും അറിയാതെ ഒരു വലിയ മാസ് മസാല ചിത്രം പ്രതീക്ഷിച്ച് തിയേറ്ററില്‍ വരുന്നവർക്ക് ഒരുപക്ഷെ മോശം അഭിപ്രായം ഉണ്ടാകാം. അതിനെ മറികടക്കാൻ ഇത്തരത്തില്‍ ഒരു പോസ്റ്റർ സഹായിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Also read: ക്യാൻസർ മാറുമെന്ന വിശ്വാസം: അഞ്ചുവയസ്സുകാരനെ അമ്മ ഗംഗയിൽ മുക്കിക്കൊന്നു