web analytics

കേക്ക് വൈകി, പഴംപൊരി മുറിച്ച് സം​ഗീതിന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും സത്യൻ അന്തിക്കാടും; വീഡിയോ കാണാം

പ്രേമലുവിൽ അമൽ ഡേവിസ് ആയെത്തി മലയാളികളുടെ മനം കവർന്ന നടനാണ് സം​ഗീത് പ്രതാപ്. ഇന്ന് സം​ഗീതിന്റെ ജന്മദിനം ആണ. മോഹൻലാലിനൊപ്പമാണ് സം​ഗീതിന്റെ ഈ പിറന്നാൾ ആഘോഷം നടന്നത്. ‌മോഹൻലാൽ–സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു ജന്മദിനാഘോഷം. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് അമൽ ജന്മദിനം ആഘോഷിച്ചത്.

മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്. കേക്കിനു പകരം പഴംപൊരി എത്തിയപ്പോൾ ‘പഴംപൊരിയല്ലേ നല്ലത്’ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം. ഒരു പൊട്ടിച്ചിരിയായിരുന്നു അവിടെ ഉയർന്നത്. മോഹൻലാൽ തന്നെ പഴംപൊരി എടുത്ത് സംഗീതിനു നൽകി.

പിന്നീട് ഒരുമിച്ച് ചിത്രങ്ങൾ എടുത്തു. ‘വേറെ ആരുടെയെങ്കിലും ബർത്ത്ഡേ ഉണ്ടാ’ എന്നു കുസൃതിയോടെ ചോദിച്ച ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

ജന്മദിന സ്പെഷൽ കേക്ക് എത്തിയപ്പോൾ സെറ്റിലുള്ള മറ്റുള്ളവർക്കൊപ്പം സം​ഗീത് കേക്കും മുറിച്ചു. സം​ഗീതിന്റെ ഭാര്യയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിലെത്തിയിരുന്നു. ബ്രോമൻസ് ആണ് സം​ഗീതിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വാലന്റൈൻസ് ദിനത്തിലാണ് ചിത്രം റിലീസിനെത്തിയത്.

https://www.instagram.com/reel/DGHnysey4FT/?igsh=MTloeWtyM3pkbWJ0dg==

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിലും മികച്ച വേഷത്തിലാണ് സംഗീത് വരുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

Related Articles

Popular Categories

spot_imgspot_img