web analytics

‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്

‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്

മോഹന്‍ലാൽ- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘ഹൃദയപൂര്‍വ്വം’ ഒടിടിയിലേക്ക്. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടിയിൽ എത്തുന്നത്.

സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും എന്നാണ് റിപ്പോർട്ട്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്‌സ്റ്റാര്‍ മലയാളം തന്നെയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്.

സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ സത്യന്‍ അന്തിക്കാട് ചിത്രം ഓഗസ്റ്റ് 28-നാണ് പ്രദര്‍ശനത്തിനെത്തിയത്. തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ് തീയതി പുറത്തു വന്നിരിക്കുന്നത്.

10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ സിദ്ദീഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്‌, സംഗീത, മാളവിക, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. മറ്റൊരു മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിട്ടുണ്ട്.

ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്,

സഹസംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍.

മോഹന്‍ലാലിന് അധിക്ഷേപം

നടൻ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം. ബിഗ് ബോസ് മലയാളം സീസൺ 7 ലെ മത്സരാർത്ഥികളായ ലെസ്ബിയൻ പങ്കാളികളെ പിന്തുണച്ചതിന്റെ പേരിലാണ് മോഹൻലാലിനെതിരെ ചിലർ രംഗത്തെത്തുന്നത്.

മോഹൻലാൽ അവതാരകനായ ബിഗ് ബോസിലെ മത്സരാർത്ഥികളായ ആദിലയും നൂറയും ലെസ്ബിയൻ കപ്പിൾ ആണ്. ഇരുവർക്കുമെതിരെ സഹതാരം നടത്തിയ അധിക്ഷേപത്തിനെതിരെ മോഹൻലാൽ ശബ്ദമുയർത്തിയത് വലിയ ചർച്ചയായിരുന്നു.

വീട്ടിൽ കയറ്റാൻ കൊള്ളത്തവരാണ് ആദിലയും നൂറയും എന്നായിരുന്നു ലക്ഷ്മിയുടെ അധിക്ഷേപം. എന്നാൽ അതിനെ ശക്തായി എതിർക്കുകയായിരുന്നു മോഹൻലാൽ.

ആദിലയേയും നൂറയേയും തന്റെ വീട്ടിൽ കയറ്റുമെന്ന് മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ ഈ പ്രതികരണം വലിയ ചർച്ചയായി മാറി. എൽജിബിടിക്യു കമ്യൂണിറ്റി നേരിടുന്ന അധിക്ഷേപങ്ങൾക്കും മാറ്റി നിർത്തലുകൾക്കുമെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഭാഗമായിട്ടാണ് മോഹൻലാലിന്റെ വാക്കുകൾ ആഘോഷിക്കപ്പെട്ടത്.

ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥികളായ ആദിലയും നൂറയും, ഒരു ലെസ്ബിയൻ കപ്പിളായ ഇരുവരെയും പിന്തുണച്ചതിനാണ് നടനെതിരെ ചിലർ രംഗത്തെത്തിയത്.

മോഹൻലാലിന്റെ പ്രതികരണം

ബിഗ് ബോസ് വീട്ടിൽ സഹമത്സരാർത്ഥിയായ ലക്ഷ്മി നടത്തിയ അധിക്ഷേപമാണ് വിവാദത്തിന് തുടക്കമായത്. “ആദിലയും നൂറയും വീട്ടിൽ കയറ്റാൻ കൊള്ളത്തവരല്ല” എന്നായിരുന്നു ലക്ഷ്മിയുടെ പരാമർശം.

എന്നാൽ അത് ശക്തമായി എതിർക്കുകയായിരുന്നു മോഹൻലാൽ.
“ആദിലയേയും നൂറയേയും ഞാൻ എന്റെ വീട്ടിൽ കയറ്റും” എന്നായിരുന്നു നടന്റെ മറുപടി. LGBTQ+ സമൂഹത്തിനെതിരായ വിവേചനങ്ങളെയും അധിക്ഷേപങ്ങളെയും തുറന്നെതിർത്ത മോഹൻലാലിന്റെ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

Summary: Mohanlal and Sathyan Anthikad’s film Hridayapoorvam is now set to release on OTT. The movie, which premiered as an Onam release and continues its successful theatrical run, will soon be available for streaming.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം

പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു....

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗൺസിലറെ ഓഫിസിനുള്ളിൽ...

ഉദ്ഘാടന വേദിയിൽ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി

ഉദ്ഘാടന വേദിയിൽ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി ശബരിമല: ശബരിമല തീർഥാടനം ആയാസ രഹിതമാക്കാനും...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ്...

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച്...

Related Articles

Popular Categories

spot_imgspot_img