എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് മോഹൻലാൽ . ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കുന്നത് മോഹൻലാലിൽ ചില വാക്കുകളാണ്. സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയമാണെന്ന് അദ്ദേഹം പറഞ്ഞു . പ്രണയിക്കാൻ എളുപ്പമാണ്, പക്ഷെ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്നാണ് മോഹൻലാൽ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഈ കാര്യം സംസാരിച്ചത്. ഓഷോയുടെ വചനങ്ങൾ അടക്കം പങ്കുവച്ചാണ് മോഹൻലാൽ ഈ കാര്യം വ്യക്തമാക്കിയത് .
നല്ല പ്രണയത്തിൽ നമുക്ക് ദേഷ്യം ഉണ്ടാകില്ല സങ്കടമോ അസൂയയോ പൊസസീവ്നെസോ ഉണ്ടാവില്ല. അതാണ് യഥാർഥ പ്രണയം. സന്യാസവും അങ്ങനെ തന്നെയല്ലേ?””ഞാൻ അഭിനയിച്ച ‘ഛായാമുഖി’യെന്ന നാടകത്തിൽ പറയുന്നുണ്ട്, ‘പ്രണയിക്കാൻ എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്’ എന്ന്. എന്തൊരു സുന്ദരമായ വരിയാണത്. ‘ഐ ലവ് യു’ എന്നു പറയുമ്പോൾ പെൺകുട്ടിയുടെ മറുപടി ‘പോടാ’ എന്നാണെങ്കിൽ എന്തൊക്കെയാണ് ഇപ്പോൾ സംഭവിക്കുന്നത്.”
”ഭീഷണിയും കൊലപ്പെടുത്തലും ആസിഡ് എറിയലും, കത്തിക്കുത്തും ഒക്കെയാണ്. യഥാർഥ പ്രണയം ആകാശത്തോളം വലുതാണ്. പ്രണയം തകർന്നെന്ന് കരുതി സങ്കടപ്പെട്ടിട്ട് കാര്യമില്ല. പിന്നെ, അതിന്റെ പിറകെ പോയി നിങ്ങളുടെ ശരീരവും മനസ്സും ബുദ്ധിയും കളയുന്നത് എന്തിനാണ്. വീണ്ടും വീണ്ടും പ്രണയിക്കൂ.””ഓഷോയുടെ ഒരു വചനമുണ്ട്. ‘ഒരു പെൺകുട്ടി നിങ്ങളെ വിട്ടു പോയി. അതിന് എന്താണ്. ഒരു ലക്ഷം പെൺകുട്ടികൾ വേറെ ഇല്ലേ? സിനിമയിൽ ആരെ പ്രണയിക്കുന്നു എന്നല്ല, ആ പ്രണയ രംഗങ്ങളാണ് എനിക്കിഷ്ടം. ആരാണ് എന്നുള്ളതിനെക്കാൾ പ്രണയ രംഗത്തിനാണ് പ്രാധാന്യം.”
അത്തരം രംഗങ്ങളിൽ എതിർവശത്ത് നിൽക്കുന്ന ആളുടെ റിയാക്ഷനുകൾക്കും വലിയ പ്രാധാന്യമുണ്ട്. ഉർവശിയായാലും കാർത്തികയായാലും ശോഭനയാ യാലുമൊക്കെ നല്ല മൊമന്റുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പിന്നെ അത്തരം രംഗങ്ങൾ കുറവല്ലേ. നമുക്കിനി വേറൊരു തരത്തിലുള്ള പ്രണയമല്ലേ കാണിക്കാൻ പറ്റുകയുള്ളു” എന്നാണ് മോഹൻലാൽ പറയുന്നത്.എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തു.
Read Also : കിടിലൻ ലുക്കിൽ മീന : ആനന്ദപുരം ഡയറീസി’ൻ്റെ ടീസർ പുറത്ത്