ട്വന്റി 20 യിലും ഐപിഎല്ലിലും ഇല്ല; ഷമിക്കു വേണ്ടി ഇനിയും കാത്തിരിക്കണം, തിരിച്ചു വരവ് ബംഗ്ലാദേശിനെതിരേ

ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. ലോകകപ്പിനുമുമ്പ് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പൂർണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണിൽ വെസ്റ്റിൻഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.

കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുഹമ്മദ് ഷമി. ഏഴുകളിയിൽ 24 വിക്കറ്റ് നേടിയ താരം പിന്നീട് കാൽക്കുഴക്കേറ്റ പരിക്കിന് ചികിത്സ തേടുകയായിരുന്നു. ലോകകപ്പിനുശേഷം ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായി.

ലണ്ടനിലെ ചികിത്സയ്ക്കുശേഷം ഷമി ഇന്ത്യയിലെത്തിയെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ജയ്ഷാ പറഞ്ഞു. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഷമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

Read Also: മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത യുവാവ് മരിച്ചു: മർദ്ദനം മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img