ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ തീയതി മാറ്റിയതായി സൂചന. സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം.(Modi’s Oath Ceremony On Sunday Evening)
തീയതി മാറ്റിയതുമായി ബന്ധപ്പെട്ട് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുെമന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശുഭ മുഹൂർത്തത്തിനായാണ് തീയതി മാറ്റിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽവച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ട്.
എൻഡിഎ സഖ്യത്തിലെ നിർണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാച്ചടങ്ങ് ജൂൺ 12ലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
Read Also: വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായി; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ
Read Also: ഉച്ചയുറക്കത്തിനിടെ കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിച്ചു; യുവാവിന് ദാരുണാന്ത്യം
Read Also: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ജീവനൊടുക്കി ലോട്ടറി ഏജന്റ്