web analytics

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിലേക്ക് എത്തിയേക്കും

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിന് പങ്കെടുക്കാനായി മോദി എത്തുമെന്നാണ് വിവരം. ജനുവരി 17 ന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടക്കുന്നത്. പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.

നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനെത്തിയ ചിത്രം സുരേഷ് ​ഗോപി പങ്കു വെച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പമാണ് താരം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്തിക്ക് താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.

ശ്രേയസ്സ് മോഹന്‍ ആണ് ഭാഗ്യ സുരേഷിന്റെ വരന്‍. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ഗുരുവായൂരിലെ വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

 

Read Also: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; കപ്പിൽ പിടിമുറുക്കി കോഴിക്കോട്

 

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

Related Articles

Popular Categories

spot_imgspot_img