ചെന്നൈ: യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ഉണ്ടായ അപകടത്തിൽ ജി രജിനി (36) ആണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികന് പരിക്കേറ്റു.(Mobile phone exploded while traveling; passenger lost control and the bike overturned)
പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആര്‍ പാണ്ടി (31) പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. രജനിയുടെ പാന്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടു മറിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.