മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക് വീണ്ടും കൂട്ടാൻ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ; സ്വകാര്യ കമ്പനികൾക്കൊപ്പം ഇനിയും തുടർന്നാൽ കുടുംബ ബജറ്റുകൾ താളം തെറ്റും

കൊച്ചി: അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആര്‍) വിഷയത്തില്‍ ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക് വീണ്ടും കൂടാന്‍ സാദ്ധ്യതയേറി.Mobile phone call rates are likely to rise again

സ്പെക്ട്രം ബാദ്ധ്യത കണക്കിലെടുത്ത് സേവനങ്ങളുടെ നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് പ്രധാന ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ വ്യക്തമാക്കുന്നു.

അഞ്ചാം തലമുറ സേവനങ്ങള്‍ നല്‍കുന്നതിന് അധിക നിക്ഷേപം കമ്പനികള്‍ നടത്തുമ്പോള്‍ എ.ജി.ആര്‍ ബാദ്ധ്യത കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

രണ്ട് മാസം മുന്‍പ് ജിയോയും എയര്‍ടെല്ലും നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ കാള്‍ നിരക്കുകളില്‍ ഇരുപത് ശതമാനം വരെ വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ജൂണ്‍ മാസത്തിലാണ് രാജ്യത്ത് ഇതിന് മുമ്പ് മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ 2024 നിരക്ക് വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ജനുവരി ആദ്യം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തിരുന്നു. ഇക്കാര്യം ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കമ്പനികള്‍ ഉന്നയിക്കുന്ന ആവശ്യപ്രകാരം കാര്യങ്ങള്‍ നടപ്പിലായാല്‍ ഒരേ വര്‍ഷം തന്നെ രണ്ട് തവണ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

നേരത്തെ 10 ശതമാനം നിരക്ക് വര്‍ദ്ധിച്ചപ്പോള്‍ തന്നെ നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യ കമ്പനികളുടെ സിം കാര്‍ഡുകള്‍ പോര്‍ട്ട് ചെയ്ത് വ്യാപകമായി ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു.

ഇത് സ്വകാര്യ കമ്പനികള്‍ക്ക് വലിയ നഷ്ടവും ബിഎസ്എന്‍എല്ലിന് തിരിച്ചുവരവിനുള്ള അവസരവും ഒരുക്കിയിരുന്നു. വീണ്ടും നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നാല്‍ അത് ബിഎസ്എന്‍എല്ലിനേ സംബന്ധിച്ച് ബംബര്‍ ലോട്ടറിയടിക്കുന്നതിന് തുല്യമാകും.

അനുകൂല സാഹചര്യം വന്നപ്പോള്‍ തന്നെ തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്നെ ഒരു മാസത്തെ ഡാറ്റ, ഫോണ്‍കോള്‍ എന്നിവയിക്ക് 300 രൂപ വരെ മുടക്കണം.

വീണ്ടും നിരക്ക് കൂടിയാല്‍ ഇത് 360 രൂപ വരെയായി ഉയരും. രണ്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ചും, കുടുംബത്തിലെ എല്ലാവര്‍ക്കും റീചാര്‍ജ് ചെയ്യേണ്ട അവസ്ഥ വരികയും ചെയ്യുമ്പോള്‍ കുടുംബ ബഡ്ജറ്റിനെപ്പോലും നിരക്ക് വര്‍ദ്ധന താളം തെറ്റിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

Related Articles

Popular Categories

spot_imgspot_img