അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്ത കന്നഡ നടൻ ചേതൻ ചന്ദ്രക്കുനേരെ ആക്രമണം. ആക്രമണത്തിൽ നടന് ഗുരുതര പരിക്കേറ്റു. ക്രൂരമായി മർദ്ദിച്ച സംഘം നടന്റെ മുഖത്തടക്കം മർദ്ദിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടൻ തന്നെയാണ് ദുരവസ്ഥ ഇപ്പോൾ ലോകത്തെ അറിയിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
നടനും അമ്മയും കനക ദുർഗ റോഡിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സംഭവം ഉണ്ടായത്. കാലിഗപ്പുരയിൽ വച്ച് മറ്റൊരു വാഹനം ചേതൻ സഞ്ചരിച്ച കാറിനെ അപകടകരമായ രീതിയിൽ മറികടക്കാൻ ശ്രമിച്ചത് നടൻ ചോദ്യം ചെയ്തു. ഇതോടെ തമ്മിൽ വാക്കേറ്റമായി. മറ്റേകാറിൽ ഉണ്ടായിരുന്ന യുവാവ് ഫോൺ വിളിച്ചതനുസരിച്ച് എത്തിയ 20 അംഗ അക്രമികൾ ചേതനെയും അമ്മയെയും കാറിൽനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തടക്കം ഗുരുതര പരിക്കേറ്റു. അക്രമികൾ വാഹനം അടിച്ചു തകർത്തു. വിവരമറിഞ്ഞ പോലീസ് എത്തിയാണ് ചേതനെ അക്രമികളിൽ നിന്നും സംരക്ഷിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചേതൻ ചന്ദ്ര തന്നെ തന്റെ ദുരവസ്ഥ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.