തൃശൂര്‍: തൃശൂരിൽ നിന്ന് കാണാതായ യുവതിയെയും 58കാരനെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു(35), ടാപ്പിങ് തൊഴിലാളി വിനോദ്(58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തൃശൂര്‍ മണിയന്‍ കിണര്‍ വനമേഖലയിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്നാണ് സംശയം. മാര്‍ച്ച് 27 മുതലാണ് രണ്ടുപേരെയും കാണാതായത്. ഇവരെ കണ്ടെത്താന്‍ വനമേഖലകളിലടക്കം പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുകയായിരുന്നു.