അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത
വാട്ടർഫോർഡിൽ നിന്നു കാണാതായ മലയാളി പെൺകുട്ടി സാന്റാ മരിയ തമ്പിയെ ഒടുവിൽ സുരക്ഷിതമായി കണ്ടെത്തി. 20 വയസുകാരിയായ ഇവർ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിനിയാണ്.
ഇന്നലെ രാവിലെ 6.15ഓടെ വാട്ടർഫോർഡ് സിറ്റിയിലെ ഓൾഡ് ട്രാമോർ റോഡിലെ ബ്രാക്കൻ ഗ്രോവിന് സമീപമുള്ള വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ ശേഷം തിരികെ എത്തിയില്ല.
സാന്റാ മേരി നടക്കാനിറങ്ങുന്നതിന് മുൻപ് ബന്ധുക്കളോട് സൺറൈസ് കാണാൻ പോകുമെന്നും പിന്നീട് തിരിച്ചുവന്ന് വീട്ടുകാരോടൊപ്പം പള്ളിയിൽ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു.
ഒപ്പം വരാൻ മറ്റൊരു ബന്ധുവിനെയും വിളിച്ചിരുന്നെങ്കിലും പുലർച്ചയായതിനാൽ അവർ കൂടെ പോയിരുന്നില്ല. പതിവ് സമയം കഴിഞ്ഞിട്ടും സാന്റാ മേരി മടങ്ങിയെത്താതിരുന്നതോടെ കുടുംബാംഗങ്ങൾ ആശങ്കയോടെ തിരച്ചിൽ തുടങ്ങി.
തിരച്ചിലിനിടെ, പതിവായി കൊണ്ടുനടക്കുന്ന ഫോൺ വീടിലെ ചപ്പൽ സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയതോടെ ആശങ്ക കൂടുകയായിരുന്നു. കുടുംബം ഉടൻ തന്നെ ഗാർഡയെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.
എന്നാൽ ആദ്യഘട്ടത്തിൽ ഗാർഡ സംഭവം ഗൗരവത്തിൽ എടുത്തില്ല. ഇരുപത് വയസുകാരിയല്ലേ, കാത്തിരിക്കാമെന്ന നിലപാടായിരുന്നു അവർ സ്വീകരിച്ചത്.
എന്നാൽ, അടുത്തിടെ അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെതിരായ ആക്രമണങ്ങൾ ചിലർ ചൂണ്ടിക്കാട്ടിയതോടെ ഗാർഡ ശക്തമായി രംഗത്തെത്തി.
ഇതിനിടയിൽ തന്നെ വാട്ടർഫോർഡിലെ മലയാളി സമൂഹം മുഴുവൻ തെരുവിലിറങ്ങി സാന്റയെ തേടിത്തുടങ്ങി. അവൾ പതിവായി പോകുന്ന വഴികളിലും, സമീപപ്രദേശങ്ങളിലും, കിൽബാരി നേച്ചർ പാർക്കിലും തിരച്ചിൽ നടത്തി.
ഉച്ചയ്ക്ക് മുമ്പ് തന്നെ നൂറുകണക്കിന് മലയാളികൾ തിരച്ചിലിൽ പങ്കുചേർന്നു. ഗാർഡ ഔദ്യോഗികമായി കാണാതായ വിവരം സ്ഥിരീകരിച്ചതോടെ പ്രാദേശിക മാധ്യമങ്ങളും കമ്യുണിറ്റി ഗ്രൂപ്പുകളും വാർത്താകുറിപ്പുകളും പോസ്റ്റുകളും വഴി പൊതുസമൂഹത്തിന്റെ സഹായം തേടി.
കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റെസ്ക്യൂ 117 അടക്കം അടിയന്തരസേവനങ്ങളും ഗാർഡയും ചേർന്ന് തിരച്ചിൽ ശക്തമാക്കിയെങ്കിലും ആദ്യഘട്ടത്തിൽ സാന്റാ മേരിയെ കണ്ടെത്താനായില്ല.
വൈകുന്നേരത്തോടെ വീട്ടിലേക്ക് ആശ്വാസവും പിന്തുണയും നൽകാൻ നിരവധി മലയാളികൾ എത്തിയിരുന്നു.
അപ്പോഴാണ് സാന്റാ മേരിയുടെ വീട്ടിനടുത്തുള്ള ഒരു റൗണ്ട് എബൗട്ടിന് സമീപം ഒരാൾ അവശനിലയിൽ കിടക്കുന്നതായി ഒരു പോളിഷ് സ്വദേശി ഗാർഡയെ അറിയിച്ചത്.
ഉടൻ തന്നെ തിരച്ചിൽ സംഘവും ഗാർഡയും സ്ഥലത്തെത്തി. അവശനിലയിൽ കണ്ടെത്തിയ സാന്റാ മേരിയെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ ചെറിയ പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ കാരണം വ്യക്തമായിട്ടില്ല.
പെൺകുട്ടിയുമായി സംസാരിക്കാൻ ശ്രമിച്ചവരെ ഗാർഡ വിലക്കുകയും, മെഡിക്കൽ പരിശോധനകൾക്ക് ശേഷം മാത്രമേ വിശദാംശങ്ങൾ പുറത്ത് വിടൂവെന്നും അറിയിച്ചു.
അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
കോട്ടയം നഗരത്തിലെ അണ്ണാൻകുന്ന് സിറ്റി പ്ലാസ ഫ്ലാറ്റിൽ നിന്ന് അയർലൻഡിൽ ജോലി ചെയ്തിരുന്ന ജിബു പുന്നൂസ് (49) മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം സ്വദേശിയാണ് മരിച്ച ജിബു.
ഒരു മാസമായി ജിബു തനിച്ചായിരുന്നു ഈ ഫ്ലാറ്റിൽ താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പ്രാഥമികമായി നിരീക്ഷിച്ചു.
ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല
ഒരു വർഷം മുൻപാണ് ജിബു ഈ ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് പുറത്തുകാണാതെ വന്നതിനെ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഹൃദയാഘാതമാണ് മരണകാരണം. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ സന്ധ്യ. മക്കൾ: സാറ, ജുവാൻ. മാതാപിതാക്കൾ: പരേതനായ എൻ. സി. പുന്നൂസ്, ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക, എം. ടി. സെമിനാരി സ്കൂൾ, കോട്ടയം).
സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കലക്ടർ, കോട്ടയം). സഹോദരിയുടെ ഭർത്താവ്: ജോൺ വർഗീസ് (തിരുവല്ല, റിട്ട. തഹസീൽദാർ)
വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്** സംസ്കാര ചടങ്ങുകൾ നടക്കും.









