കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 12 വയസ്സുകാരിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്. ഇതേ തുടർന്നാണ് സംഘം അങ്കമാലിയിലെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതായത്.
കുട്ടിയുടെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ മുര്‍ഷിദാബാദ് സ്വദേശിയായ ഒരാളുമായി കുട്ടി പോകുകയാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഈ ഫോണ്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും ട്രെയിനുകളും അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
Read Also: ആലുവയിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി; കാണാതായത് 12 വയസ്സുകാരിയെ
Read Also: 14 കാരനെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായി; ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു