തൃശ്ശൂർ ശാസ്താംപൂവം ആദിവാസി കോളനിയിൽ രണ്ട് കുട്ടികളെ ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തില്‍ കാണാതായി. കോളനിയിലെ സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(8) എന്നിവരെയാണ് മാര്‍ച്ച് രണ്ടാം തീയതി കാണാതായത്. കുട്ടികളെ കണ്ടെത്താന്‍ പോലീസും വനം വകുപ്പും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തില്‍ 15 പേരടങ്ങുന്ന ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികള്‍. അതുകൊണ്ടു തന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരിച്ചെത്താതെ വന്നതോടെ സ്വന്തമായി പരിശോധന നടത്തിയിരുന്നൂവെങ്കിലും കണ്ടെത്താന്‍ കഴിയാത വന്നതോടെയാണ് പരാതി നല്‍കിയത്.ശാസ്താംപൂവം കോളനിക്ക് സമീപം ഉള്‍വനത്തിലാണ് തിരച്ചിൽ നടത്തുന്നത്.
