web analytics

കുറുപ്പംപടിയിലേത് കേട്ടുകേൾവിയില്ലാത്ത സംഭവം; പീഡനം മറച്ചുവെച്ചതും മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതും കാമുകനു വേണ്ടി; സ്വന്തം മക്കളോട് ക്രൂരത കാട്ടിയ യുവതി അഴിക്കുള്ളിൽ

പെരുമ്പാവൂർ: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ധനേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി അന്വേഷണ സംഘം.

നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയാൽ മാത്രമേ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങുകയാണ് പൊലീസ്.

കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പീഡനവിവരം മറച്ചു വെച്ചെന്നും മദ്യം കഴിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്.

പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് മുഖ്യ പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെയും സ്കൂൾ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റിൽ നിർണായമായി.

പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ രണ്ടു വർഷം ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ കഴി‍ഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തു വരാൻ കാരണമായത്.

പെൺകുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി അടുത്തത്. രണ്ടാനച്ഛൻ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് രണ്ട് പെൺകുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്.

അടിക്കടി വീട്ടിൽ വന്നിരുന്ന പ്രതി പെൺകുട്ടികളെ രണ്ട് വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

പിന്നീട്പെൺകുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി മൂന്നാറിൽ ഒളിവിൽ കഴി‍ഞ്ഞ നക്സലൈറ്റ് നേതാവ് എൻഐഎയുടെ പിടിയിലായി....

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല ; ഇടുക്കിയിൽ ബാങ്കിന് മുന്നിൽ സമരം ഇടുക്കി നെടുങ്കണ്ടത്ത്...

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി; പിടിച്ചെടുത്തത് പൊന്നും വിലയുള്ളവ…

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിലുള്ള വാടക വീട്ടിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എഞ്ചിനീയറെ...

Related Articles

Popular Categories

spot_imgspot_img