തിരുവനന്തപുരം: കലോത്സവത്തിന് നൃത്തം അവതരിപ്പിക്കാൻ നടി അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്നെ പരാമർശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട, അത് കുട്ടികളേയും വേദനിപ്പിക്കും. അതുകൊണ്ട് പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. (minister v sivankutty withdraw his statement against actress)
വെഞ്ഞാറമ്മൂട് നടന്ന പരിപാടിക്കിടെയാണ് നടിക്കെതിരെ വിവാദപരാമർശം നടത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമായിരുന്നു വി. ശിവൻകുട്ടിയുടെ കുറ്റപ്പെടുത്തൽ.
കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടി ഇത്തരത്തിൽ പെരുമാറിയത് വേദനിപ്പിച്ചെന്നും മന്ത്രിശിവൻകുട്ടി പറഞ്ഞു.