‘ആരാണാ അമാനുഷികൻ’? ഒറ്റ ദിവസം 147 ലൈസൻസ് ടെസ്റ്റും 50 ഫിറ്റ്നസും നടത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ മന്ത്രി




കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കുന്ന ‘അമാനുഷികരായ’മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ.(Minister to find officials who conducted 147 license test and 50 fitness test in one day)

റോഡ് ടെസ്റ്റ്, ലൈസന്‍സ് പുതുക്കല്‍, ഫിറ്റ്‌നസ് പരിശോധന തുടങ്ങിയ ജോലികള്‍ ചില ഉദ്യോഗസ്ഥര്‍ അതിവേഗം പൂര്‍ത്തിയാക്കിയതായായി കണ്ടെത്തിയതായി മന്ത്രി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മിനിറ്റുകള്‍ക്കകം 38 ഹെവി ലൈസന്‍സ് നല്‍കുകയും 16 ലൈസന്‍സ് പുതുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 22-ന് പൊന്നാനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അഞ്ചുമണിക്കൂറിനകം 147 ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ നൂറിലധികംപേര്‍ക്ക് ലൈസന്‍സ് കൊടുത്തതായി കണ്ടെത്തി.

കൂടാതെ 50 പഴയ വാഹനങ്ങള്‍ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കിയതു കൂടി കണ്ടെത്തിയതോടെടെയാണ് പരിശോധന കർശനമാക്കിയത്.

കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി.യുടെ ഔദ്യോഗിക ‘ഫെയ്സ്ബുക്ക്’ പേജില്‍ മന്ത്രി പുറത്തിറക്കിയ വീഡിയോയില്‍ ഇത്തരം ‘അമാനുഷിക’ ഉദ്യോഗസ്ഥരെ പരാമര്‍ശിക്കുകയും അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അപകീര്‍ത്തി പരാമർശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍...

അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലിയിലാണ് സംഭവം....

സ്വർണക്കടത്ത് കേസ്; അന്വേഷണം നടി രന്യ റാവുവിന്റെ വളർത്തച്ഛനായ ഡിജിപിയിലേക്കും

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ...

മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. നെല്ലിമൂട് സ്വദേശി...

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം...

അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!