ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലെന്നും പറഞ്ഞു. താനും പുകവലിക്കാറുണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു.(Minister Saji Cherian support MLA U Prathibha)
കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. പ്രതിഭയുടെ മകനും സുഹൃത്തുക്കളും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.
മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു പ്രതിഭ എംഎൽഎയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നൽകേണ്ടയെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയിൽ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പിന്തുണ പ്രസംഗം.