ചണ്ഡീഗഡ്: സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്രയില്‍ കര്‍ഷക പ്രതിഷേധം തുടരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് ചണ്ഡീഗഡ് – ഡല്‍ഹി ദേശീയപാത പൂര്‍ണമായി ഉപരോധിച്ചിരുന്നു.
നേരത്തേ, കുരുക്ഷേത്രയ്ക്കു സമീപം എന്‍എച്ച് 44ല്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കര്‍ഷകര്‍ തെരുവിലിറങ്ങിയത്. സുര്യകാന്തി വിത്ത് സംഭരിക്കുന്നതിനു സര്‍ക്കാര്‍ മിനിമം താങ്ങുവില നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കര്‍ഷകര്‍ ചണ്ഡീഗഡ് – ഡല്‍ഹി ദേശീയപാത ആറുമണിക്കൂറോളമാണ് ഉപരോധിച്ചത്.