web analytics

‘യുകെയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം,ഓഫർ ലെറ്റർ വരെ നൽകും: ഏജൻസി നടത്തിയ സമൂഹമാധ്യമ തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ…! ഈ തട്ടിപ്പ് സൂക്ഷിക്കുക:

വീസത്തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവർക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. ഏജൻസി സമൂഹമാധ്യമം വഴി നടത്തിയ തട്ടിപ്പിനെക്കുറിച്ച് മലയാളികളായ 4 പേരടക്കം 130 പേർ നൽകിയ പരാതിയിൽ, മുംബൈ പൊലീസ് കേസെടുത്തു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻസി ആണ് തട്ടിപ്പ് നടത്തിയത്. . 5 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. ഇവരെ ഏകോപിപ്പിച്ച്, ഒരുമിച്ചു പരാതി നൽകുകയായിരുന്നു. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നു തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.

തട്ടിപ്പിനിരയായ മലയാളികളിലൊരാൾ പറയുന്നത്….

കഴിഞ്ഞവർഷം ജൂണിലാണ്, സമൂഹമാധ്യമത്തിലൂടെ ഈ സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലും ഗൂഗിളിലും സ്ഥാപനത്തിനു മികച്ച റേറ്റിങ്ങും റിവ്യൂവുമായിരുന്നു. ലക്സംബർഗിലേക്കുള്ള വീസയ്ക്കു വേണ്ടി 3.5 ലക്ഷം രൂപ നൽകി.

ഇതിനു ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണു റജിസ്റ്റർ ചെയ്തത്. മുംൈബ മലാട് വെസ്റ്റിലാണ് ഓഫിസ്. ഓഫർ ലെറ്ററും കോൺട്രാക്റ്റ് രേഖകളുമൊക്കെ കൃത്യസമയത്തു തന്നെ കിട്ടി. കോൺട്രാക്റ്റ് ഒപ്പിട്ട ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടിയില്ലാതായപ്പോഴാണു സംശയം തോന്നിയത്.

തുടർന്ന്, ഏജൻസിയിൽ വിളിച്ചു നോക്കിയെങ്കിലും പരുഷമായാണ് അവർ മറുപടി നൽകിയത്. പിന്നീട്, അവർ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മലയാളികളടക്കം ഒട്ടേറെ പേരെ ഇവർ വഞ്ചിച്ചതായി മനസ്സിലായത്. യുവാവ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

Related Articles

Popular Categories

spot_imgspot_img