കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ വലഞ്ഞ് നെടുമ്പാശേരി വിമാനത്താവളം. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ ആണ് വൈകിയത്. വിൻഡോസ് തകരാറിനെ തുടർന്ന് ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ കമ്പനികളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്.(Microsoft windows error affects Nedumbassery airport)
ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ വൻ ക്യൂ ആണ് അനുഭവപ്പെടുന്നത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. അമേരിക്ക ,ഓസ്ട്രേലിയ ,ന്യൂസിലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ബെർലിൻ ,ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
Read Also: മുഴുവൻ ഇല്ലെങ്കിൽ കുറച്ചെങ്കിലും നൽകിക്കൂടെ; ക്ഷേമപെൻഷൻ വിതരണത്തിൽ സർക്കാരിനോട് ഹൈക്കോടതി