മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും
മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും വാങ്ങാനായി 170 കോടി ഡോളർ (14700 കോടി രൂപ) മുടക്കുകയാണ് ആഗോള ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ്. ഡേറ്റാ സെന്ററുകൾ വൻതോതിൽ കാർബൺ വ്യാപനത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിൽ, കാർബൺ ബാധ്യത (കാർബൺ ഫൂട്ട്പ്രിന്റ്) കുറയ്ക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് മാലിന്യം വാങ്ങാൻ കോടികൾ മുടക്കുന്നത്.
കോർപ്പറേറ്റ് കമ്പനികളുടെ പ്രത്യേക പദ്ധതികളുടെ ഭാഗമായാണ്, കോടികൾ മുടക്കി മൈക്രോസോഫ്റ്റ് ജൈവമാലിന്യങ്ങൾ വാങ്ങുന്നത്.
ഇത്തരത്തിൽ ശേഖരിക്കുന്ന ജൈവമാലിന്യം ഭൂമിക്കടിയിൽ 5000 അടി ആഴത്തിൽ മറവുചെയ്യുന്ന പദ്ധതിയാണ് ഇത്. അതുവഴി 49 ലക്ഷം മെട്രിക് ടണ്ണോളം കാർബൺ ബാധ്യത ഇല്ലാതാക്കുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. യുഎസിൽ പ്രവർത്തിക്കുന്ന വോൾട്ടഡ് ഡീപ്പ് കമ്പനിയുമായി ഇതിനായി 12 വർഷത്തെ കരാറിലാണ് മൈക്രോസോഫ്റ്റ് ഒപ്പിട്ടിരിക്കുന്നത്.
അഴുക്കുചാലുകൾ, കൃഷിയിടങ്ങൾ, പേപ്പർ മില്ലുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ വോൾട്ടഡ് ഡീപ്പ് ശേഖരിക്കുന്നത്. അത് പിന്നീട് അരച്ചുചേർച്ച് ഒരു ‘ബയൊ സ്ലറി’ ആക്കി മാറ്റുന്നു. ആ മിശ്രിതമാണ് പ്രത്യേക പമ്പുകൾ ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് സന്നിവേശിപ്പിക്കുന്നത്. ഈ പ്രക്രിയ വഴി മാലിന്യങ്ങൾ പ്രകൃതിദത്തമായി വിഘടിക്കുന്നതും, മീഥേൻ പോലുള്ള ഹരിതഗൃഹവാതകങ്ങൾ പുറത്തുവരുന്നതും തടയാനാകുമെന്നാണ് റിപ്പോർട്ട്.
കാർബൺ ഡയോക്സൈഡിനേക്കാൾ ആഗോളതാപനശേഷി ഉള്ളതാണ് മീഥേൻ. എന്നാൽ മീഥേനും കാർബൺ അധിഷ്ഠിതമായ വാതകം തന്നെ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യാ വ്യവസായം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് പുറം തള്ളുന്ന കാർബണിന്റെ അളവ് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അതിലും ശക്തമായ ഡേറ്റാ സെന്ററുകൾ ആവശ്യമാണ്. വലിയ ഊർജ്ജോപഭോഗം നടത്തുന്ന ഈ ഡേറ്റാ സെന്ററുകളിൽ നിന്ന് വൻതോതിൽ കാർബൺ വ്യാപനം ഉണ്ടാകാറുണ്ട്.
ഇത് നിയന്ത്രിക്കാൻ എന്തെല്ലാം വഴികളുണ്ടെന്ന അന്വേഷണത്തിലാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ. വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട് അനുസരിച്ച് ‘വേസ്റ്റ് ടു കാർബൺ ടെക്നോളജി’ക്ക് വേണ്ടി നടന്നിട്ടുള്ള ഏറ്റവും വലിയ നിക്ഷേപമാണ് മൈക്രോസോഫ്ടിന്റേത്.
300 ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്; 6000 പേരെ ഒഴിവാക്കിയതിന് പുറമേ വീണ്ടും ഉണ്ടായ നടപടിയിൽ ആശങ്കാകുലരായി ജീവനക്കാർ
300ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു മൈക്രോസോഫ്റ്റ്. കഴിഞ്ഞ മാസം 6000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പുറമേയാണിത്. എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത്.
2024 ജൂണ്‍ വരെ, മൈക്രോസോഫ്റ്റില്‍ ഏകദേശം 228,000 ജീവനക്കാരുണ്ടായിരുന്നു. അവരില്‍ 55 ശതമാനം പേരും യുഎസിലാണ് ജോലി ചെയ്യുന്നത്.
തിങ്കളാഴ്ച 300-ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ചലനാത്മകമായ വിപണിയില്‍ വിജയത്തിനായി കമ്പനിയെ മികച്ച രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതിന് സംഘടനാ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കും’- വക്താവ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും നടപടി.
ടെക് കമ്പനികള്‍ എഐ കേന്ദ്രീകൃത ജോലികള്‍ക്ക് മുന്‍ഗണന നല്‍കുകയും പണം ലാഭിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ ടെക് കമ്പനികളും സോഫ്റ്റ്വെയര്‍ വികസന പ്രക്രിയ വേഗത്തിലാക്കുന്നതിന് എഐയെ ആശ്രയിച്ച് വരികയാണ്
English Summary:
Microsoft invests $1.7B in burying biowaste to offset carbon emissions from its data centers