web analytics

വയനാട്ടിലേത് മീസോസ് സ്കെയിൽ മിനി ക്ലൗഡ് ബേസ്റ്റ്; കവളപ്പാറയിലും പുത്തുമലയിലും 2019 ൽ സംഭവിച്ചതിന് സമാനമായ‍ സാഹചര്യം


ബത്തേരി: വീണ്ടുമൊരു പ്രകൃതിദുരന്തത്തിനാണ്  കേരളം സാക്ഷ്യം വഹിച്ചത്. ഇത് വരെ 84 ജീവനുകൾ ആണ് വയനാട്ടിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. Mesos scale mini cloud burst in Wayanad; Similar situation happened in Kavalapara and Puthumala in 2019

കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് ചൂരൽമല ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. 

2019ൽ കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുണ്ടായതിനു സമാനമായ‍ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് മേപ്പാടിയിലെ ഉരുൾപൊട്ടലുകൾക്ക് കാരണമായതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകൾക്ക് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരൽമലയും. പൊതുവേ മണ്ണിടിച്ചിൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. 

അതിനൊപ്പം കനത്തമഴ കൂടിയായതാണ് ഉരുൾ പൊട്ടലിന് കാരണം.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് അധികം ലഭിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്.

2019ൽ കവളപ്പാറ ദുരന്തത്തിന് പിന്നാലെ നടത്തിയ പഠനത്തിൽ തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ മേഘങ്ങളുടെ കട്ടി കൂടുന്നത‌ാണ് കനത്തമഴയ്ക്കും തുടർന്ന് ഉരുൾപൊട്ടലിനും പ്രധാന കാരണങ്ങളിൽ ഒന്നെന്ന് പഠനങ്ങളിൽ കണ്ടെത്താനായിരുന്നു. 

2019ലെ ദുരന്തത്തിന്റെ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു. അന്ന് ചക്രവാതച്ചുഴിയും രൂപപ്പെട്ടിരുന്നു.

ഇതിനു തുല്യമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. രണ്ട് മൂന്നു മണിക്കൂർ കൊണ്ട് വ്യാപകമായി 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ കിട്ടുന്നതുകൊണ്ടാണ് ഇതിനെ മീസോസ് സ്കെയിൽ മിനി ക്ലൗഡ് ബേസ്റ്റ് എന്നു പറയുന്നത്. ഇതാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം

ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം തൃശൂര്‍: ഗുരുവായൂര്‍...

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6 മണിക്കൂറിലേറെ

അടിമാലി മണ്ണിടിച്ചിൽ; പുറത്തെത്തിച്ച ദമ്പതിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം നീണ്ടത് 6...

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ വീഴ്ച ചർച്ചയിൽ

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ...

Related Articles

Popular Categories

spot_imgspot_img