ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് കപ്പുറപ്പ്! ഫൈനലിന് മുന്നേ സൂപ്പർ പോരാട്ടം; ആസ്ട്രേലിയയെ കെട്ടുകെട്ടിക്കാനുറച്ച് മെൻ ഇൻ ബ്ലൂ; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിയ ആസ്ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ മൂന്നാം മത്സരത്തിൽ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് റൺറേറ്റിലും ബഹുദൂരം മുന്നിലുള്ള രോഹിത് ശർമയും സംഘവും സെമി ഫൈനൽ ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്.Men in Blue to tie Australia

എന്നാൽ, അഫ്ഗാനോട് തോറ്റതോടെ ഓസീസിന്റെ കാര്യം പരുങ്ങലിലാണ്. ഇതോടെ മിച്ചൽ മാർഷിനും സംഘത്തിനും ഇന്നത്തെ കളി ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്. ഇന്ത്യക്ക് നാലും ഓസീസിനും അഫ്ഗാനും രണ്ട് വീതവും പോയന്റാണുള്ളത്.

ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലിനു മുമ്പ് തന്നെ ഫൈനലിനു തുല്യമായ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം സംഭവിക്കുകയാണ്. സൂപ്പര്‍ എട്ടില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് ഈ സൂപ്പര്‍ പോരാട്ടം നേരത്തെ വന്നിരിക്കുന്നത്.

മല്‍സരം ഇരുടീമുകള്‍ക്കും പ്രധാനമാണ്. ജയിച്ചാല്‍ ഇന്ത്യ സെമിയിലേക്കു മുന്നേറുമ്പോള്‍ ഓസീസിനു നാട്ടിലേക്കും വിമാനം കയറാം. എന്നാല്‍ ഇന്ത്യയെ മികച്ച മാര്‍ജിനിന്‍ പരാജയപ്പെടുത്തിയാല്‍ ഓസീസ് സെമിയിലേക്കു ടിക്കറ്റ് വാങ്ങും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും സെമിയില്‍ കടക്കും.

പക്ഷെ ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ കടക്കാന്‍ ഇന്ത്യ യാതൊരു കാരണവശാലും അനുവദിക്കരുത്. അവരെ അതില്‍ നിന്നും തടയാനായാല്‍ കിരീടത്തിലേക്കുള്ള ഇന്ത്യയുടെ റൂട്ട് കുറേക്കൂടി ക്ലിയറാവും.

ഓസ്‌ട്രേലിയ പുറത്തായാല്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കിരീടസാധ്യതകളും വര്‍ധിക്കും. ഇതിനു പിന്നിലെ കാരണമെന്താണെന്നു നമുക്കു നോക്കാം.

ടി20, ഏകദിനം എന്നിവയിലായി ഇന്ത്യയുടെ മൂന്നു ലോകകപ്പ് വിജയങ്ങളെടുത്താല്‍ അവിടെയെല്ലാം ഓസ്‌ട്രേലിയ ഗ്രൂപ്പുഘട്ടത്തിലോ, ക്വാര്‍ട്ടര്‍ ഫൈനലിലോ, സെമി ഫൈനലിലോ തോറ്റ് പുറത്തായിട്ടുണ്ടെന്നു കാണാം. ഫൈനലിലേക്കു ഓസീസ് വന്നാല്‍ പിന്നെ ഇന്ത്യക്കു അവരെ കിരീടത്തില്‍ നിന്നും തടയാന്‍ കഴിയില്ല. ചരിത്രം പറയന്നതും ഇതു തന്നെയാണ്.

1983ലെ ഏകദിന ലോകകപ്പിലൂടെയാണ് ഇന്ത്യ ആദ്യമായി വിശ്വ വിജയികളായത്. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ കിരീട വിജയം.

ഈ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുകയും കപിലും സംഘവും ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

അതിനു ശേഷം 2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെയായിരുന്നു ഇന്ത്യയുടെ അടുത്ത കിരീട വിജയം. അന്നും ഓസ്‌ട്രേലിയ ഫൈനലിലെത്തിയിട്ടില്ല. അവരെ അതില്‍ നിന്നും തടഞ്ഞതും ഇന്ത്യ തന്നെയാണ്.

എംഎസ് ധോണിക്കു കീഴില്‍ ഓസീസിനെ രണ്ടാം സെമിയില്‍ ഇന്ത്യ തീര്‍ക്കുകയായിരുന്നു. 15 റണ്‍സിന്റെ വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. പിന്നീട് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുകയും ചെയ്തു.

ഇന്ത്യയുടെ മൂന്നാമത്തെ ലോകകപ്പ് വിജയം 2011ലെ ഏകദിന ലോകകപ്പിലായിരുന്നു. അന്നും ഓസ്ട്രേലിയ ഫൈനലില്‍ കടന്നിട്ടില്ല. 2007ലെ ടി20 ലോകകപ്പ് പോലെ അന്നും ഓസ്‌ട്രേലിയയുടെ ചീട്ട് കീറിയത് ഇന്ത്യയാണ്.

ഒരിക്കല്‍ക്കൂടി ധോണിയുടെ ചിറകിലേറി ഓസീസിനെ ഇന്ത്യ കശാപ്പ് ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ഗംഭീര വിജയം ആഘോഷിച്ചത്. റണ്‍ചേസിനൊടുവില്‍ കംഗാരുപ്പടയെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും പോലെ ഓസ്‌ട്രേലിയയെ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കാനുള്ള അവസരമാണ് ഇന്ത്യക്കു കൈവന്നിരിക്കുന്നത്.

രണ്ടു തവണ ധോണിക്കു അതു സാധിച്ചെങ്കില്‍ ഇത്തവണ രോഹിത് ശര്‍മയ്ക്കു ഈ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. വരാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ തന്നെ എന്തു വില കൊടുത്തും ഓസ്‌ട്രേലിയയെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യ ശ്രമിച്ചേ തീരൂ.

ടൂര്‍ണമെന്റിന്റെ അവസാനമാവുമ്പോഴേക്കും തങ്ങളുടെ ഗെയിം മറ്റൊരു തലത്തിലേക്കു ഉയര്‍ത്തുന്ന ടീമാണ് ഓസീസ്. പ്രത്യേകിച്ചും ഫൈനലില്‍ കടന്നു കഴിഞ്ഞാല്‍ അതു എങ്ങനെ ജയിക്കാമെന്നു അവരേക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരു ടീം ലോക ക്രിക്കറ്റില്‍ തന്നെയില്ല. അതുകൊണ്ടു തന്നെ ഇത്തവണ ടി20 ലോകകപ്പുമായി ടീം ഇന്ത്യക്കു നാട്ടിലേക്കു മടങ്ങണമെങ്കില്‍ ഓസീസിനെ നേരത്തേ തന്നെ നാട്ടിലേക്കു പായ്ക്ക് ചെയ്‌തേ തീരൂ.

ഏകദിന ലോകകിരീടത്തിന് തൊട്ടരികെ കലാശക്കളിയിൽ ആസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യ. അതിന്റെ ക്ഷീണം ട്വന്റി20 ലോകകപ്പിൽ തീർക്കാനാണ് മെൻ ഇൻ ബ്ലൂ എത്തിയിരിക്കുന്നത്. സൂപ്പർ എട്ടിൽ അഫ്ഗാനോടും ബംഗ്ലാദേശിനോടും ആധികാരിക ജയങ്ങളാണ് ഇന്ത്യ നേടിയത്.

ഗ്രൂപ് റൗണ്ടിനുശേഷം വിജയ ഇലവനിൽ ചെറിയ പരീക്ഷണം നടത്തിയിരുന്നു ടീം മാനേജ്മെന്റ്. പേസർ മുഹമ്മദ് സിറാജിന് പകരം സ്പിന്നർ കുൽദീപ് യാദവെത്തി. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് കുൽദീപ് നടത്തിയത്. സെമിയിലേക്കുള്ള വഴി തുറന്ന സ്ഥിതിക്ക് ബെഞ്ചിലിരിക്കുന്ന വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് അവസരം നൽകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

മറുഭാഗത്ത് ഓസീസിനെ സംബന്ധിച്ച് എന്തുവിലകൊടുത്തും ഇന്ന് ജയിച്ചേ തീരൂ. അഫ്ഗാനെതിരെ ഗ്ലെൻ മാക്‌സ്‌വെൽ ഒഴികെയുള്ള ബാറ്റർമാർ പരാജയമായതാണ് തോൽവി സമ്മാനിച്ചത്. ഇന്ത്യയോട് ജയിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുന്ന സ്ഥിതിയിലാവും. നാളെ ബംഗ്ലാദേശിനെ തോൽപിക്കാനായാൽ അഫ്ഗാന് കടക്കാം. ഓസീസിനും അഫ്ഗാനും ബംഗ്ലാദേശിനും ഒരേ പോയന്റ് ആയാൽ റൺറേറ്റ് കാര്യങ്ങൾ തീരുമാനിക്കും. നിലവിൽ മെച്ചപ്പെട്ട റൺറേറ്റ് ആസ്ട്രേലിയക്കാണ്.

ടീം ഇവരിൽ നിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാൾ, യുസ്‌വേന്ദ്ര ചാഹൽ.

ആസ്‌ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്‌ഡ്, പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, ആദം സാമ്പ, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, നഥാൻ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img