ജയ്‌പുരിൽ മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, വിഷം ഉള്ളിൽ ചെന്ന് ; പൊലീസ് കേസെടുത്തു

ജയ്‌പുരിൽ വിദ്യാർഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിന്റെ കന്റീനിൽ വച്ച് മകൾ സിയയ്ക്ക് വിഷം നൽകിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളിൽച്ചെന്നതു മൂലമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 30ന് നടന്ന സംഭവത്തിൽ അമ്മയുടെ പരാതിയിൽ ഒക്ടോബർ 21ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മകളുടെ വനിതാ സുഹൃത്തും നാലു ആൺകുട്ടികളുമാണ് ഗൂഢാലോചനയുടെ പിന്നിലെന്നാണ് അമ്മയുടെ പരാതി. ഏപ്രിൽ 30ന് പഠിക്കാനായി പോയ സിയ അന്നു വൈകിട്ട് അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് മെട്രോ സ്റ്റേഷനിൽ ഗുരുതരനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സിയയ്ക്ക് ഒരു ആൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് സിയയും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുന്നത് വ്യക്തമാണ്. സിയയ്ക്കു വിഷം നൽകിയശേഷം മെട്രോയിൽ നിർബന്ധിച്ച് ഇരുത്തുകയായിരുന്നുവെന്നാണ് പരാതി. ആദ്യം പൊലീസ് അസ്വാഭാവിക മരണമെന്നാണ് റജിസ്റ്റർ ചെയ്തത്. കോടതി ഇടപെടലിനെത്തുടർന്ന് കൊലക്കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

English summary : Medical student dies of poison in Jaipur; Police registered a case

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

Related Articles

Popular Categories

spot_imgspot_img