ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒരു പന്തിൻ്റെ പുറകെ ഓടി ട്വന്റി ഫോര്‍ ന്യൂസും റിപ്പോർട്ടർ ടിവിയും; ഇത്തവണ ജയം എസ്.കെയുടെ പിള്ളേർക്ക്
കൊച്ചി: എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രഥമ മീഡിയ ഫുട്‌ബോള്‍ ലീഗില്‍ ട്വന്റി ഫോര്‍ ന്യൂസ് ജേതാക്കളായി. പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ടീമിനെതിരെ 3-1 നാണ് ട്വന്റി ഫോര്‍ ന്യൂസ് ടീമിന്റെ ജയം.
ടോപ്പ് സ്‌കോറായി റിപ്പോര്‍ട്ടര്‍ ടിവിയിലെ ജയേഷ് പൂക്കോട്ടൂര്‍, മികച്ച ഗോളിയായി ട്വന്റി ഫോര്‍ ന്യൂസിലെ സജിന്‍, ടൂര്‍ണമെന്റിന്റെ താരമായി ട്വന്റി ഫോര്‍ ന്യൂസിലെ പ്രണവ് എന്നിവരെ തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ നടന്ന വനിതകളുടെ സൗഹൃദ മത്സരത്തില്‍ എറണാകുളം പ്രസ്‌ക്ലബ് വനിതാ ടീം ജേതാക്കളായി.
നെസ്റ്റ് വനിതാ ടീമിനെതിരെ 2-0 നായിരുന്നു പ്രസ്‌ക്ലബ് വനിതാ ടീമിന്റെ ജയം.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, സ്‌പോര്‍ട് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും എംഎല്‍എയുമായ പി.വി. ശ്രീനിജന്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിശിഷ്ടാതിഥികളായി ടി.ജെ. വിനോദ് എംഎല്‍എ, ചലച്ചിത്ര താരം ഹരീഷ് പേരടി, സൂപ്പര്‍ലീഗ് കേരള എംഡി ഫിറോസ് മീരാന്‍, സിഇഒ മാത്യൂ ജോസഫ്.കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി എന്നിവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, സെക്രട്ടറി ഷജില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി ഫിലിപ്പോസ് മാത്യൂ, ഭാരവാഹികളായ ഷബ്ന, എൻ.കെ.സ്മിത എസ്.റോമേഷ്, പി.ഒ. ജിഷ,ടോമി മാത്യൂ, എം.ജി. ലിജോ, ജെബി പോൾ , വിജയചന്ദ്രന്‍, പ്രദീപ് കുമ്പിടി, നിഖില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റോഡ് സുരക്ഷ മുഖ്യസന്ദേശമാക്കി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ ഡൽഹിയിലെ ടയർ കൺസോർഷ്യം ആത്മയുടെ ഡപ്യൂട്ടി ഡയറക്ടർ വിനയ് വിജയ വർഗീയ ടയർ സുരക്ഷ സംബന്ധിച്ച് ചർച്ച നയിച്ചു.
Twenty Four News emerged champions in the maiden Ernakulam Press Club Media Football League, defeating Reporter TV 3-1 in the final at Panampilly Nagar Sports Council Ground. The event highlighted road safety awareness alongside exciting football action.
media-football-league-kochi-twentyfour-news-champions
Media Football League, Twenty Four News, Reporter TV, Ernakulam Press Club, Kerala Football, Kochi Sports, Road Safety, Women’s Football, Football Tournament, Kerala News









