ക​രാ​റു​കാ​ര​ൻ സു​രേ​ഷ് ഇപ്പോഴും ഒ​ളി​വി​ൽ തന്നെ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​കേ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബന്ധുക്കൾ ഉൾപ്പടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് മു​കേ​ഷ് ചന്ദ്രക്കാറി​ന്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊല്ലപ്പെട്ട മു​കേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ​മു​കേ​ഷ് ച​ന്ദ്ര​ക്ക​ർ(32)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കഴിഞ്ഞ ദിവസം ബി​ജാ​പൂ​രി​ലെ ച​ട്ട​ൻ​പാ​റ ബ​സ്തി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്ന് മു​ത​ലാണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യത്.

സം​ഭ​വ​ത്തി​ൽ മു​കേ​ഷി​ന്‍റെ ബ​ന്ധു​വാ​യ റി​തേ​ഷ് ച​ന്ദ്രാ​ക​റി​നെ ശ​നി​യാ​ഴ്ച റാ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. പിന്നിട് മു​കേ​ഷി​ന്‍റെ മ​റ്റൊ​രു ബ​ന്ധു ദി​നേ​ഷ് ച​ന്ദ്രാ​ക​ർ, സൂ​പ്പ​ർ​വൈ​സ​റാ​യ മ​ഹേ​ന്ദ്ര രാം​ടെ​കെ എ​ന്നി​വ​രെ ബി​ജാ​പൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ക​രാ​റു​കാ​ര​ൻ സു​രേ​ഷ് ച​ന്ദ്ര​ക​ർ ഇപ്പോഴും ഒ​ളി​വി​ലാ​ണ്.

ബ​ന്ധു​വാ​യ റി​തേ​ഷ്, മ​ഹേ​ന്ദ്ര രാം​ടെ​കെ എ​ന്നി​വ​ർ​ക്കൊ​പ്പം സു​രേ​ഷി​ന്‍റെ സ്ഥ​ല​ത്ത് വ​ച്ച് മു​കേ​ഷ് അ​ത്താ​ഴം ക​ഴി​ച്ച​താ​യും പിന്നീട് ഇ​വ​രു​മാ​യി മു​കേ​ഷ് ത​ർ​ക്ക​മു​ണ്ടാ​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

റി​തേ​ഷും മ​ഹേ​ന്ദ്ര​യും മു​കേ​ഷി​നെ ഇ​രു​മ്പ് വ​ടി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും തു​ട​ർ​ന്ന് മു​കേ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ കൊ​ല്ല​പ്പെ​ടു​ക​യായിരുന്നു. പി​ന്നീ​ട് ഇ​വ​ർ മുകേഷിനെ റ മൃ​ത​ദേ​ഹം സെ​പ്റ്റി​ക് ടാ​ങ്കി​ൽ ത​ള്ളി. മു​കേ​ഷി​ന്‍റെ ഫോ​ണും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​വും പിന്നീട്ന​ശി​പ്പി​ച്ചു.

കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് പു​തു​താ​യി അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു സെ​പ്റ്റി​ക് ടാ​ങ്ക്. മു​കേ​ഷി​ന്‍റെ ത​ല​യി​ലും മു​തു​കി​ലും ഒ​ന്നി​ല​ധി​കം മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​. സെ​പ്റ്റി​ക് ടാ​ങ്കി​ലെ വെ​ള്ള​ത്തി​ൽ കി​ട​ന്നു ചീ​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു മുകേഷിൻ്റെമൃ​ത​ദേ​ഹം. ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ലൂ​ടെ​യും കൈ​യി​ലെ ടാ​റ്റു​വി​ലൂ​ടെ​യു​മാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Other news

പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ… പേപ്പർ സ്ട്രോക്കെതിരെ വിമർശനവുമായി ട്രംപ്

വാഷിങ്ടൻ: പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്. ബൈഡൻ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്ന് വ​ള​ർ​ത്തി​യതാണ്… ഫം​ഗ​സ്ബാ​ധയേറ്റ് മ​ര​ച്ചീ​നി; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ച​ട​യ​മം​ഗ​ലം: മ​ര​ച്ചീ​നിക്ക് ഫം​ഗ​സ്ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ....

പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റൊരാളോട് ചാറ്റ് ചെയ്തു എന്ന പേരിൽ പെൺസുഹൃത്തിനെ മർദിച്ച സംഭവത്തിൽ...

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

Related Articles

Popular Categories

spot_imgspot_img