web analytics

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട് (കോട്ടയം): മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു.

മോനിപ്പള്ളിയും കൂത്താട്ടുകുളവും ഇടയിൽ ആറ്റിക്കലിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചവരിൽ ഒരാൾ. കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെയും കുട്ടിയുടെയും പേര് വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മരിച്ചവർ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കോട്ടയം–കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ പെട്ട കാർ കൂത്താട്ടുകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

English Summary:

Three people were killed in a tragic road accident on the MC Road near Monippally in Kottayam district. The accident occurred when a car collided with a KSRTC bus at Attickal between Monippally and Koothattukulam. All three occupants of the car died on the spot, while three others were seriously injured. Traffic on the MC Road was disrupted following the accident.

mc-road-accident-monippally-three-killed

MC Road Accident, Kottayam News, Monippally, KSRTC Bus, Road Accident Kerala, Breaking News

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ് തൃശൂർ:...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

Related Articles

Popular Categories

spot_imgspot_img