web analytics

എംബിബിഎസ് ഒന്നാം വർഷം പതിനൊന്ന് വർഷമായി പഠിക്കുന്ന വിദ്യാർഥി; ഹോസ്റ്റൽ വാടക പോലും നൽകുന്നില്ല; പരാതിയുമായി ബിആർഡി മെഡിക്കൽ കോളജ്

എംബിബിഎസ് ഒന്നാം വർഷം പതിനൊന്ന് വർഷമായി പഠിക്കുന്ന വിദ്യാർഥി; ഹോസ്റ്റൽ വാടക പോലും നൽകുന്നില്ല; പരാതിയുമായി ബിആർഡി മെഡിക്കൽ കോളജ്

ന്യൂഡൽഹി: എംബിബിഎസ് വിദ്യാർഥിക്കെതിരെ കോളജ് അധികൃതർ ദേശീയ മെഡിക്കൽ കമ്മിഷനെ (എൻഎംസി) സമീപിച്ചു. എംബിബിഎസ് ഒന്നാം വർഷം പതിനൊന്ന് വർഷമായി പഠിക്കുന്ന വിദ്യാർഥിക്കെതിരെയാണ് പരാതി.

ആദ്യ വർഷ പരീക്ഷയ്ക്ക് ശേഷം തുടർ പരീക്ഷകൾ എഴുതാനും ഹോസ്റ്റൽ ഒഴിയാനും വിദ്യാർഥി തയ്യാറാകുന്നില്ലെന്നതാണ് കോളജ് അധികൃതരുടെ പ്രധാന ആരോപണം.

യുപിയിലെ ഗോരഖ്പുരിലുള്ള ബിആർഡി മെഡിക്കൽ കോളജാണ് വിഷയത്തിൽ എൻഎംസി ഇടപെടൽ തേടിയത്. 2014-ൽ മെഡിക്കൽ യുജി സീറ്റിലേക്ക് പ്രവേശനം നേടിയ വിദ്യാർഥി അന്നുമുതൽ കോളജ് ഹോസ്റ്റലിൽ താമസിച്ചുവരുന്നതായി പ്രിൻസിപ്പൽ ഡോ. രാംകുമാർ ജയ്സ്വാൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

2015-ൽ എംബിബിഎസ് ഒന്നാം വർഷ പരീക്ഷ എഴുതിയെങ്കിലും വിദ്യാർഥി വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെ ക്ലാസുകളിൽ പങ്കെടുക്കുന്നതും തുടർ പരീക്ഷകൾ എഴുതുന്നതും ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു.

അതേസമയം, ഹോസ്റ്റൽ വാടക അടയ്ക്കാനും വിദ്യാർഥി തയ്യാറാകുന്നില്ലെന്നും കോളജ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം, എംബിബിഎസ് ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥിക്ക് സപ്ലിമെന്ററി പരീക്ഷ എഴുതിയ ശേഷം പഠനം തുടരാൻ അവസരം ഉണ്ടെങ്കിലും,

നിലവിലെ സാഹചര്യത്തിൽ വിദ്യാർഥിയുടെ നിലപാട് നിയമപരമായും അക്കാദമികമായും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് കോളജ് അധികൃതരുടെ വിലയിരുത്തൽ.

English Summary

College authorities have filed a complaint with the National Medical Commission against an MBBS student who has remained in the first year for 11 years. The student, admitted in 2014 to BRD Medical College in Gorakhpur, Uttar Pradesh, failed the first-year exam in 2015 and has since neither attended classes nor appeared for further examinations. The authorities allege that the student continues to stay in the hostel without vacating the room or paying hostel fees. The issue has now been referred to the NMC for appropriate action.

College authorities have filed a complaint with the National Medical Commission against an MBBS student who has remained in the first year for 11 years. The student, admitted in 2014 to BRD Medical College in Gorakhpur, Uttar Pradesh, failed the first-year exam in 2015 and has since neither attended classes nor appeared for further examinations. The authorities allege that the student continues to stay in the hostel without vacating the room or paying hostel fees. The issue has now been referred to the NMC for appropriate action.

mbbs-student-first-year-11-years-college-complaint-nmc

MBBS student, medical education, BRD Medical College, National Medical Commission, NMC complaint, medical college news, Uttar Pradesh, hostel issue

spot_imgspot_img
spot_imgspot_img

Latest news

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

Other news

നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; മാതാപിതാക്കൾ ജാഗ്രത...

നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ ടോപ്പ് ലിസ്റ്റ്

നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ...

പാലക്കാട് തങ്കപ്പൻ, തൃത്താലയിൽ ബൽറാം, പട്ടാമ്പി സീറ്റ് ലീ​ഗിന് നൽകില്ല; പുതിയ തീരുമാനം ഇങ്ങനെ

പാലക്കാട് തങ്കപ്പൻ, തൃത്താലയിൽ ബൽറാം, പട്ടാമ്പി സീറ്റ് ലീ​ഗിന് നൽകില്ല; പുതിയ...

താമരശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയിൽ അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി...

സുരക്ഷയുടെ കാര്യമല്ലേ, നോ കോമ്പ്രമൈസ്; എക്‌സ്‌യുവി 7എക്സ്ഒയിലെ പുതിയ മാറ്റങ്ങൾ

സുരക്ഷയുടെ കാര്യമല്ലെ, നോ കോമ്പ്രമൈസ്; എക്‌സ്‌യുവി 7എക്സ്ഒയിലെ പുതിയ മാറ്റങ്ങൾ കൊച്ചി: മഹീന്ദ്ര...

ജനനായകൻ വിവാദം: സെൻസർ ബോർഡ് വാദങ്ങൾ തള്ളി KVN പ്രൊഡക്ഷൻസ്

ജനനായകൻ വിവാദം: സെൻസർ ബോർഡ് വാദങ്ങൾ തള്ളി KVN പ്രൊഡക്ഷൻസ് പൊങ്കൽ റിലീസായി...

Related Articles

Popular Categories

spot_imgspot_img