കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു എ വി മുകേഷ്. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്യുന്നത്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

 

Read More: നേരിയ ആശ്വാസം; സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു, അനങ്ങാതെ വെള്ളി

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

Other news

പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ...

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക്...

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കുനേരെ പീഡനം; 53കാരന് 60 വർഷം കഠിന തടവും പിഴയും

മലപ്പുറം: നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരനെ പീഡിപ്പിച്ച 53കാരന്...

ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ...

കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി...

Related Articles

Popular Categories

spot_imgspot_img