കൊച്ചി: ചിന്നക്കനാലിൽ അനധികൃതമായി ഒരിഞ്ച് സ്ഥലം പോലും കൈവശപ്പെടുത്തിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടി, സ്ഥലത്തിന് മതിൽ കെട്ടിയത് അടിസ്ഥാന രഹിതമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 50 സെന്റ് അല്ല 50 ഏക്കർ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
സുഹൃത്തിന്റെ പക്കൽ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ രംഗത്തെത്തിയത്. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും.
മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്.
Read Also: സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി : അധ്യാപകർക്ക് സസ്പെൻഷൻ