ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ടീമില്‍ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും. ജനുവരി 16 മുതല്‍ ബെംഗളൂരുവിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ആശ ശോഭനയ്ക്ക് ഏകദിന ടീമിലും ഇടമുണ്ട്.മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കും.
ഏകദിന ടീം: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, ജമീമ റോഡ്രിഗ്‌സ്, റിച്ച ഘോഷ്, ഉമ ഛേത്രി, ഡയാലന്‍ ഹേമലത, രാധാ യാദവ്, ആശ ശോഭന, ശ്രേയങ്ക പാട്ടീല്‍, സൈക്ക ഇഷാക്ക്, പൂജ വസ്‌ത്രേക്കര്‍, രേണുക സിംഗ് താക്കൂര്‍, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ.









