ജറുസലേമിൽ വമ്പൻ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്.
വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്.
160 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നു.
ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്.
പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ് ഇസ്രയേൽ. രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതര്‍ അറിയിച്ചു.
കല്യാണവീട്ടിലെ ബിരിയാണി വില്ലാനായി: കോഴിക്കോട് പൊരിഞ്ഞ തല്ല്…! വീടുൾപ്പെടെ അടിച്ചു തകർത്തു
കോഴിക്കോട് കല്ല്യാണ വീട്ടില്‍ നിന്ന് ബിരിയാണി പൊതിഞ്ഞെടുത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര പതിയാരക്കരയിലാണ് സംഭവം.
ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാതിരുന്ന അജിത്തിനെതിരേ റിനാസ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പതിയാരക്കര സ്വദേശി നെയ്ത്തുവീട്ടില്‍ പിടി അജിത്തി(45)ന്റെ പരാതിയില്‍ റിനാസ് കുളങ്ങര എന്നയാള്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. കല്ല്യാണവീട്ടില്‍ വച്ച് ബിരിയാണി പൊതിഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അജിത്ത് താമസിക്കുന്ന കോലാച്ചേരി താഴെക്കുനി അഷ്‌റഫിന്റെ വീട്ടിലെത്തി റിനാസ് അക്രമം നടത്തിയെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
കുടുംബസമേതം വിദേശത്ത് കഴിയുന്ന അഷ്‌റഫ് വീടിന്റെ സംരക്ഷണച്ചുമതല അജിത്തിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഈ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും അടിച്ചുതകര്‍ത്തു.