മലപ്പുറം പെരുമ്പടപ്പ് കാട്ടുമാടം മനയിൽ വൻ മോഷണം. 300 വർഷം പഴക്കമുള്ള വിഗ്രഹം മോഷ്ടാക്കൾ കവർന്നു. ഇതോടൊപ്പം വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും മോഷണം പോയി.ഇന്നലെ പുലർച്ചയാണ് മോഷണം നടന്നത് എന്നാണ് വിവരം. പെരുമ്പടപ്പിൽ ഏറ്റവും പഴക്കം ചെന്ന മനകളിൽ ഒന്നാണ് കാട്ടുമാടം മന.500 വർഷത്തിലേറെ പഴക്കമുള്ള മനയിൽ സൂക്ഷിച്ചിരുന്ന 300 വർഷത്തിലേറെ പഴക്കമുള്ള വിഗ്രഹമാണ് മോഷണം പോയിരിക്കുന്നത്.അതോടൊപ്പം വിഗ്രഹത്തിൽ ചാർത്തിയിരുന്ന 10 പവനോളം വരുന്ന മാലയും മോഷണം പോയി. മനയുടെ പിൻഭാഗത്തെ ജനലിന്റെ കമ്പി ഇളക്കി മാറ്റിയാണ് കള്ളൻ അകത്തു കടന്നത്. പിന്നിൽ വലിയൊരു മോഷണസംഘം ആണോ എന്നാണ് പോലീസിന്റെ സംശയം. മനയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
