ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി മോഷണം. കാഞ്ഞിരപ്പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന മഹാദേവ ലോട്ടറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം കണ്ടത്. തുടർന്ന് , ഇവർ വിവരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
പത്ത് ലക്ഷം രൂപയെങ്കിലും കടയിൽ നിന്ന് നഷ്ടമായതായാണ് സംശയിക്കുന്നത്. ലോട്ടറികൾ മുഴുവൻ നഷ്ടമായിട്ടുണ്ട്. കടയുടെ പിൻഭാഗം തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്. സംഭവത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
READ ALSO:
കാത്തിരിപ്പിനു വിരാമം; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്; പുതുതായി എത്തുന്നത് 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ
കാത്തിരിപ്പിനൊടുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്. ഇവ ഓഗസ്റ്റ് 15 നുള്ളിൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2029 ഓടെ ട്രാക്കിലിറക്കുമെന്നും മന്ത്രി അറിയിച്ചു. (Vande Bharat sleeper trains and Vande Metro on track;)
പരീക്ഷണയോട്ടത്തിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്ററായിരിക്കുമെങ്കിലും ട്രാക്കിൽ 160 ആയിരിക്കും പരമാവധി വേഗം. നിലവിലെ സ്ലീപ്പർ ട്രെയിനുകളായ രാജധാനി, തേജസ്, ശതാബ്ദി തുടങ്ങിയ എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളും വേഗതയുമുണ്ടാകും വന്ദേഭാരതിന്. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടർന്ന്, റേക്കുകളുടെ നിർമാണം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളുണ്ടാകും. ദീർഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട വന്ദേ ഭാരത് ബ്രാൻഡിന്റെ സ്ലീപ്പർ പതിപ്പ് സുഖകരമായ ഉറക്കത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഉറപ്പുനൽകുന്നുവന്നു റയിൽവേ അറിയിച്ചു.