രാജ്യത്തെ വിവിധ എംയിസ് ആശുപത്രികളിലേക്ക് അടക്കമുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയിൽ വൻ അട്ടിമറി. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെ, നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു.Massive impersonation in the country’s ‘NORCET’ exam:
പരീക്ഷ അട്ടിമറിയില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
ഈ ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്കും തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് അന്വേഷണത്തിൽ ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ നിയമിതരായവരല്ല പരീക്ഷയെഴുതിയതെന്ന് തെളിഞ്ഞു. ഇതോടെ നാല് പേരെയും പുറത്താക്കുകയായിരുന്നു.
രാജ്യത്തെ വിവിധ എംയിസ് ആശുപത്രികളിലേക്കുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനാണ് നോർസെറ്റ് (NORSET) എന്ന കേന്ദ്രീകൃത പരീക്ഷ നടത്തിയിരുന്നത്. 2019 മുതൽ ഈ പരീക്ഷ വഴി ആർഎംഎൽ , സഫ്ദർജംഗ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴലുള്ള മറ്റു ആശുപത്രികളിലേക്കും മറ്റും നിയമനം നടത്തി തുടങ്ങി.
എന്നാൽ 2022 ൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആർഎംഎൽ ആശുപത്രിയിൽ നടന്ന നിയമനത്തിലെ കള്ളക്കളിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തോയന്നതടക്കം ചോദ്യങ്ങളോട് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.