News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം ലഭിക്കാൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കു… കേട്ടവരും കണ്ടവരും നൽകിയത് 2,200 കോടിരൂപ; എന്തായാലും തട്ടിപ്പുകാർക്ക് കുശാലാണ്

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം ലഭിക്കാൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കു… കേട്ടവരും കണ്ടവരും നൽകിയത് 2,200 കോടിരൂപ; എന്തായാലും തട്ടിപ്പുകാർക്ക് കുശാലാണ്
September 4, 2024

പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംസ്ഥാനത്ത് ഒട്ടാകെ 2,200 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി അസം പോലീസ് അറിയിച്ചു.Massive financial scam in online stock market by promising to double money

സെബിയുടെയോ ആർബിഐയുടെയോ മാർഗനിർദേശങ്ങൾ പാലിക്കാതെ നിരവധി ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ അസമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധകളിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.

നാല് വ്യാജ കമ്പനികൾ രൂപീകരിച്ച് കോടികൾ തട്ടിയെടുത്ത രണ്ടു പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. ദിബ്രുഗഡ് സ്വദേശി വിശാൽ ഫുകാൻ, ഗുവാഹത്തി സ്വദേശി സ്വപ്‌നിൽ ദാസ് എന്നിവരാണ് പിടിയിലായത്.

മറ്റൊരു പ്രതിയായ കൊറിയോഗ്രാഫർ സുമി ബോറ ഒളിവിലാണ്. കുറഞ്ഞ കാലയളവിൽ കൂടുതൽ പണം സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പു സംഘം നിക്ഷേപകരെ വലയിലാക്കുന്നത്. 60 ദിവസത്തിനുള്ളിൽ നിക്ഷേപത്തിന് 30 ശതമാനം വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.

വിശാൽ ഫുകൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോടികള്‍ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഇതുപോലെയുള്ള നിരവധി സംഘങ്ങളുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം എന്ന വ്യാജ വാഗ്ദാനങ്ങള്‍ നൽകുന്ന ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത ഓൺലൈൻ വ്യാപാരത്തിനെതിരെ പോലീസ് കർശന നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]