ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ വൻ ലഹരി വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കി.ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട നാലു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.(Massive drug hunt in Delhi; 500 kg of cocaine was seized)
കുറ്റകൃത്യത്തിന് പിന്നിൽ വലിയ അന്താരാഷ്ട്ര മാഫിയയുള്ളതായി പൊലീസ് അറിയിച്ചു. ഡൽഹിയുടെ വിവിധ പ്രശേങ്ങളിൽ വിൽപനയ്‌ക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
തിലക് നഗറിൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് അഫ്ഗാൻ സ്വദേശികളെ ലഹരിയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നും 160 ഗ്രാം കൊക്കെയ്‌നും 400 ഗ്രാം ഹെറോയ്‌നുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.