web analytics

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൻറെ ഭാഗമായി മെറ്റയിൽ കൂട്ടപിരിച്ചുവിടൽ ഇന്നുമുതൽ…

ന്യൂയോർക്ക്:മെറ്റയിൽ ഇന്നുമുതൽ കൂട്ടപിരിച്ചുവിടൽ ആരംഭിക്കും. വിവിധ രാജ്യങ്ങളിലായി 3000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം 10,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പിരിച്ചുവിടല്ലെങ്കിൽ, ഇന്ന് കൂടുതൽ മെഷീൻ ലേണിങ് എൻജിനീയർമാരെ നിയമിക്കുന്നതിൻറെ ഭാഗമായാണ് നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നത് . പ്രാദേശിക നിയന്ത്രണങ്ങൾ കാരണം ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ ജീവനക്കാരെ നടപടി ബാധിക്കില്ല.

അതേസമയം, മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലെയും ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്. മോശം പ്രകടനം നടത്തുന്ന കമ്പനിയിലെ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞമാസമാണ് മെറ്റ അറിയിച്ചത്. ഇതുപ്രകാരം 3000ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ട്ടമായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ് ഇക്കാര്യത്തിൽ സ്ഥിരീകരണനം നൽകിയിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തന നിലവാരം ഉ‍യർത്തുന്നതിൻറെ ഭാഗമായാണ് നടപടിയെന്നും ശരാശരിക്കും താഴെയുള്ള ജീവനക്കാരെ ഉടൻ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിക്ക് 2025 വെല്ലുവിളി നിറഞ്ഞതാണെും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം; ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ...

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം: കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണംമഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിൽ...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

Related Articles

Popular Categories

spot_imgspot_img