web analytics

40 ലക്ഷം ജീവനുകൾ സംരക്ഷിക്കണം; മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ കൂട്ട ഉപവാസം എറണാകുളം വഞ്ചി സ്‌ക്വയറിൽ

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി 24 ന് ചൊവ്വാഴ്ച എറണാകുളം വഞ്ചി സ്‌ക്വയറിൽ കൂട്ട ഉപവാസ സമരം നടത്തും. Mass fast of Mullaperiyar Janasarakshana Samiti at Vanchi Square, Ernakulam

രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ എറണാകുളം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

അബ്ദുൾ കരിം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.എസ് മോഹനൻ, ഇന്ത്യൻ ആന്‍റി കറപ്‌ഷൻ മിഷൻ ദേശീയ പ്രസിഡന്‍റ്  ഡോ. രാജീവ് രാജധാനി, സി എസ് ഐ സഭാ സെക്രട്ടറി ടി.ജെ ബിജോയ്, സ്വാമി അയ്യപ്പദാസ്, ഉസ്താദ് റഫീഖ് അഹമ്മദ്, ഉസ്താദ് അബ്ദുൾ അസീസ്, ആൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്‍റ്  മാത്യു വർഗീസ്, ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഫാ.ഏലിയാസ് ചെറുകാട്ട്, ചലച്ചിത്ര സംവിധായകൻ കെ.ബി മധു, കോർ എപ്പിസ്‌കോപ്പ ഫാ.സ്ലീബാ പോൾ വട്ടവേലിൽ, പാസ്റ്റേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്‍റ്  പാസ്റ്റർ തോംസൺ ജോഷ്വാ, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, അഡ്വ. സക്കറിയ കാരുവേലി എന്നിവർ പ്രസംഗിക്കും.

129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്‍റെ അപകടാവസ്‌ഥ അന്താരാഷ്ട്ര ഏജൻസി പരിശോധിക്കണമെന്നും കേരളത്തിന്‍റെ താത്പര്യത്തിനെതിരായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്നും ജന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് ആവശ്യപ്പെട്ടു.

ആമ്പൽ ജോർജ്, അഡ്വ.ജെയിംസ് മാനുവൽ, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, സി.എ ജോയി, പി.ജി സുഗുണൻ, സാജു തറനിലം, റെജിമോൻ എ.എം, ദയ വിനോദ്,കെ. പ്രഘോഷ് രാജ്, എമിൽ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img