web analytics

വറ്റ ഇനി കൂട്ടിൽ വളർത്താം: രാജ്യത്ത് ആദ്യമായി വറ്റ മത്സ്യങ്ങളുടെ കൃത്രിമ പ്രജനനം വിജയകരമായി നടത്തി സമുദ്ര മത്സ്യഗവേഷണ കേന്ദ്രം

കരാൻഗിഡേ എന്ന മത്സ്യ കുടുംബത്തിൽ പെടുന്ന ജയന്റ് ട്രവലി എന്ന് അറിയപ്പെടുന്ന വറ്റ മത്സ്യങ്ങൾ പോതുവേ ആവശ്യക്കാർ കൂടുതലുള്ള മത്സ്യമാണ്. പരമാവധി 70 കിലോഗ്രാം വരെ വളർച്ചയുള്ള ഇവയുടെ വളർച്ച നിരക്ക് മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ചു മുന്നിലാണ്. Marine Fisheries Research Center has successfully carried out artificial breeding of live fish

ഇപ്പോളിതാ രാജ്യത്ത് ആദ്യമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ വറ്റ മത്സ്യങ്ങളുടെ കൃത്രിമ പ്രജനനം വിജയകരമായി പരീക്ഷിച്ചു. ആൺ–പെൺ മത്സ്യങ്ങളെ തിരിച്ചറിഞ്ഞു ഹോർമോൺ കുത്തിവച്ചാണ് ഫലമുണ്ടാക്കിയതെന്ന് ഗവേഷകർ പറഞ്ഞു.

നീണ്ടകരയിൽ നിന്ന് 3 വർഷം മുൻപ് ശേഖരിച്ച് കായലിലെ കൂടുകളിൽ വളർത്തിയ വറ്റ മത്സ്യങ്ങൾ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ എത്തിച്ചാണ് കൃത്രിമ പ്രജനനം നടത്തി വിജയിപ്പിച്ചത്. ഓരോ മത്സ്യവും 2 മുതൽ 4 ലക്ഷം വരെ മുട്ടകൾ ഉൽപാദിപ്പിച്ചു.വിരിഞ്ഞതിൽ 10% ആണ് അതിജീവിച്ചതെങ്കിലും ആദ്യ ഉദ്യമമെന്ന നിലയിൽ ഇതു മികച്ച നേട്ടമാണെന്നാണ് വിലയിരുത്തൽ.

വിഴിഞ്ഞം കേന്ദ്രം മേധാവി ഡോ.ബി.സന്തോഷ്, ഡോ.അംബരീഷ് പി.ഗോപ്, ഡോ.എം.ശക്തിവേൽ എന്നിവരുൾപ്പെട്ട സംഘമാണ് നേട്ടത്തിന് പിന്നിൽ.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

യുദ്ധവാർത്തകളിലെ അതിപ്രസരം: വാർത്താ ചാനലുകളുടെ റേറ്റിങ് കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യയിലെ വാർത്താ ചാനലുകൾക്കിടയിലെ 'റേറ്റിങ് യുദ്ധത്തിന്'...

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ് അമേരിക്കയും ഇസ്രയേലും...

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും...

മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാനിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം;

മലപ്പുറം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഒരു വലിയ ദുരന്തത്തിനാണ് അരീക്കോട് വെള്ളേരി സാക്ഷ്യം...

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ Sukhoi...

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ കേരള...

Related Articles

Popular Categories

spot_imgspot_img