മരക്കാട്ട് നൈനാറിന്‍റെ ബോട്ട് കപ്പലിലിടിച്ച് രണ്ടായി പിളർന്ന് കടലിൽ മുങ്ങി; സ്രാങ്കും മത്സ്യത്തൊഴിലാളിയും മരിച്ചു; അപകടം ഇന്ന് പുലർച്ചെ

പൊന്നാനി: മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ച് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു.ഇന്ന് പുലർച്ചെ പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽമൈൽ അകലെവച്ചാണ് അപകടമുണ്ടായത്.

പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ  പുലർച്ചെ ഒരു മണിയോടെയാണ് യുവരാജ് സാഗർ എന്ന കപ്പലിടിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

കരയിൽ നിന്ന് മുപ്പത്തിയെട്ട് നോർത്ത് 48 ഈസ്റ്റ് അകലെയാണ് യുവരാജ് സാഗർ കപ്പൽ ബോട്ടിൽ ഇടിച്ചത്.  മലയാളികൾ ഉൾപ്പെടെ ആറു പേരിൽ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്നും വെള്ളിയായ്ച രാത്രിയാണ് ഈ ബോട്ട് മത്സ്യബന്ധനത്തിന് പോയത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img