web analytics

സിറിയയിൽ അഭ്യന്തര കലാപത്തിനിടെ അപ്രത്യക്ഷരായവരിൽ പലരും ജയിൽമോചിതരായി: സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് വന്നത് ഫൈറ്റർ പൈലറ്റ് ഉൾപ്പെടെ

സിറിയൻ ഏകാധിപതി ബഷാർ അൽ അസദ് രാജ്യം വിട്ടതോടെ വിമത സേനയായ എച്ച്.ടി.എഫ്. ജയിലുകൾ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു. 1980 കളിൽ അസദിന്റ പിതാവിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ഹമാ നഗരത്തിൽ ജനങ്ങൾക്ക് മേൽ ബോംബിടാൻ വിസമ്മതിച്ച ഫൈറ്റർ പൈലറ്റ് റഗദ് അൽ തതാരിയും മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. Many of those who disappeared during the civil war in Syria have been released from prison

43 വർഷത്തിന് ശേഷം ഇദ്ദേഹം സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു. 13 വർഷം മുൻപ് നടന്ന പ്രക്ഷോഭത്തിനിടെ കാണാതായ മെഡിക്കൽ വിദ്യാർഥിയും 2011 ൽ അറബ് വസന്തത്തിനിടെ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് യുവാക്കളും മോചിപ്പിക്കപ്പെട്ട ജയിൽ പുള്ളികളിൽ പെടുന്നു.

ഡമാസ്‌കസിലെ ജയിലുകളിൽ ഇടുങ്ങിയ സെല്ലുകളിൽ നൂറുകണക്കിന് ആളുകളെ തടവിലാക്കിയിരുന്നു. സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെടെയുള്ളവർ ജയിലിലുണ്ടായിരുന്നു. 2012 ൽ സർക്കാർ സേന അറസ്റ്റ് ചെയ്ത ശേഷം പല യുവാക്കളെക്കുറിച്ചും വീട്ടുകാർക്ക് വിവരമുണ്ടായിരുന്നില്ല.

മക്കൾ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞപ്പോൾ അമ്മമാർ വിതുമ്പി. പല ജയിലുകളിലും അണ്ടർഗ്രൗണ്ട് സെൽ ബ്ലോക്കുകളുണ്ട് . ഇവിടെ നിന്നും മോചിതരായവർ മാനസികവും ശാരീരികവുമായി തളർന്ന അവസ്ഥയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

Related Articles

Popular Categories

spot_imgspot_img