സമരം ഇനിയും നീണ്ടുപോയാല്‍ പല ഹോട്ടലുകളും അടച്ചിടേണ്ടിവരും; അധികാരികൾക്ക് അനങ്ങാപ്പാറ നയം

ആലപ്പുഴ: മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികളുടെയും സംഘടനകളുടെയും സമരം അഞ്ചാം ദിവസത്തിലേക്ക്. ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ.

മാലിന്യ നീക്കം നിലച്ചതോടെ പല ഹോട്ടലുകളുടെയും ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. സമരം ഇനിയും നീണ്ടുപോയാല്‍ പല ഹോട്ടലുകളും അടച്ചിടേണ്ടിവരും.

നല്ല രീതിയില്‍ കച്ചവടം നടക്കുന്ന ഒരു ഹോട്ടലില്‍ ദിവസം പതിനായിരം ലിറ്റര്‍ മലിനജലം ടാങ്കിലെത്തുന്നുണ്ടെന്നാണ് കണക്ക്. നൂറുകണക്കിന് പാത്രങ്ങള്‍ കഴുകുന്നതും ആഹാരം കഴിച്ച് കൈ കഴുകുന്നതുമെല്ലാം ചേര്‍ന്ന് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മാലിന്യ ടാങ്കില്‍ നിറയുന്നത്.

മാലിന്യനീക്കം സ്വന്തം ഉത്തരവാദിത്വത്തില്‍ വ്യാപാരികള്‍ നടത്തണമെന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമുള്ളതിനാല്‍ മാലിന്യശേഖരണ വാഹനങ്ങളെ ഹോട്ടലുടമകള്‍ തന്നെയാണ് വിളിച്ചിരുന്നത്.

സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പ് മാര്‍ഗങ്ങളോ, പരിഹാര നടപടികളോ ജില്ലാ ഭരണകൂടം ഇതുവരെ കൈക്കൊണ്ടിട്ടില്ല. സമരം മുറുകിയാല്‍ വീണ്ടും പൊതുഇടങ്ങള്‍ മാലിന്യം കൊണ്ട് നിറയുമോയെന്ന ആശങ്കയുണ്ട്

ആലപ്പുഴ നഗരത്തിലെ പല ഹോട്ടലുകളിലെയും മലിനജലം കനാലുകളിലേക്കാണ് മുമ്പ് ഒഴുക്കിയിരുന്നത്. കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ഓടകള്‍ അടച്ചതോടെയാണ് മാലിന്യ ശേഖരണ വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയത്

പ്ലാസ്റ്റിക്ക്, അജൈവ മാലിന്യം നീക്കുന്നതിന് ധാരാളം സംവിധാനമുണ്ടെങ്കിലും മലിനജലവും കക്കൂസ് മാലിന്യവും നീക്കം ചെയ്യാന്‍ നിലവില്‍ മാലിന്യശേഖരണ വാഹനങ്ങള്‍ മാത്രമാണ് ആശ്രയംടൂറിസത്തെ ബാധിക്കുംനാട് കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും ഗസ്റ്റ് ഹൗസ് സംവിധാനം കൂടിയാണ് ഭക്ഷണശാലകള്‍ നല്‍കുന്നത്.

ടോയ്‌ലറ്റ് ഉപയോഗിക്കുന്നതില്‍ ആരെയും വിലക്കാറുമില്ല. എന്നാല്‍,? വരും ദിവസങ്ങളില്‍ ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിയാല്‍ സ്ഥാപനം തന്നെ അടയ്‌ക്കേണ്ടി വരും.

ഇത് വിനോദസഞ്ചാര മേഖലയെ ബാധിക്കും.ജില്ലാഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടണം. മലിനജലം നീക്കം ചെയ്യാതെ ഹോട്ടല്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല.

 

Read Also:നേന്ത്രവാഴ കർഷകർക്ക് ഇപ്പോൾ വെറും “വാഴ”യല്ല; ഇപ്പോൾ കയ്ക്കുന്നില്ല, കായ്ക്കുന്നത് പണം; ഒരു മാസത്തിനിടെ കൂടിയത് ഇരട്ടിയോളം വില

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി

പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി ഓൺലൈൻ...

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട്...

Related Articles

Popular Categories

spot_imgspot_img