ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല സംസ്ഥാനത്ത് പുരോഗമിക്കവേ യൂത്ത് കോൺഗ്രസ് രംഗത്തെത്തി . മോദിയുമായി സ്നേഹ ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഡിവൈഎഫ്ഐ സമരത്തിന് ആത്മാർത്ഥതയില്ല. തൈക്കണ്ടി കുടുംബത്തിന് വേണ്ടി മാത്രമാണ് ഡിവൈഎഫ്ഐ പ്രവർത്തിക്കുന്നത്.
ഡിവൈഎഫ്ഐ സമരം അപഹാസ്യമാണെന്നും രാഹുൽ പറഞ്ഞു.കേരളത്തിൽ അധോലോക ഇടനാഴി പ്രവർത്തിക്കുന്നുണ്ട്. സ്നേഹ ചങ്ങലയുടെ ഭാഗമാണ് ആ ഇടനാഴി. പിണറായി വിജയനെ പാടി പുകഴ്ത്തുകയാണ് ഡിവൈഎഫ്ഐയുടെ ഏക പണി. കൈ തല്ലിയൊടിച്ചവരുടെ കൈ പിടിക്കാൻ യൂത്ത് കോൺഗ്രസിന്റെ പേര് വിജയൻ ഫാൻസ് അസോസിയേഷൻ എന്നല്ല. അവരുടെ വീഴ്ച്ച മറച്ചുവെക്കാനാണ് സമരം’, രാഹുൽ ആരോപിച്ചു.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെയാണ് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർക്കുന്നത്. കാസർകോട് റെയിവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെ ദേശീയ പാതയിലൂടെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. കേന്ദ്ര നയങ്ങൾക്കെതിരെയുള്ള മനുഷ്യച്ചങ്ങല അനീതിക്കെതിരെയുള്ള മനുഷ്യമതിലായിത്തീരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
Read Also : പുരസ്‌കാരം ലഭിക്കാന്‍ യോഗ്യതയില്ല; മെസ്സിക്ക് ഫിഫ ബെസ്റ്റ് പുരസ്‌കാരം നൽകിയതിനെതിരെ മുൻ ജർമൻ താരം