നിയന്ത്രണവിധേയമായി മണിപ്പൂര്‍ പ്രക്ഷോഭം

 

ഇംഫാല്‍: മണിപ്പുരില്‍ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പുരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്.

കലാപകാരികളുടെ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. ഇംഫാലില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കാങ്‌പോക്പി ജില്ലയില്‍ ഒരു വിഭാഗം ഇന്നലെ പുലര്‍ച്ചെ നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാല്‍ മാര്‍ക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്‌തെയ് വിഭാഗക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫീസിനു മുന്നിലും പ്രതിഷേധമുണ്ടായി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിേധയമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ യാത്ര ഹെലികോപ്റ്ററിലായിരിക്കും. മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകളാണ് ഇന്ന് സന്ദര്‍ശിക്കുന്നത്.

ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര ഇന്നലെ പൊലീസ് തടഞ്ഞതും സംഘര്‍ഷത്തിനു കാരണമായി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിനെ തടഞ്ഞത്. 2 മണിക്കൂറിലധികം കാത്തിരുന്നിട്ടും യാത്ര തുടരാനാകാതെ വന്നതോടെ രാഹുല്‍ ഹെലികോപ്റ്ററില്‍ കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലേക്കു പോയി. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട സ്ത്രീകളും കുട്ടികളും രാഹുലുമായി വേദന പങ്കുവച്ചു. സന്ധ്യയോടെ ഇംഫാല്‍ താഴ്വരയിലുള്ള മെയ്‌തെയ് ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

സ്‌കൂട്ടർ മോഷണം; പ്രതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥർ

കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്‌കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്ദുറഹ്‌മാൻ എന്നയാളുടെ...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img