മോസ്‌കോ: മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാന്‍ പദ്ധതിക്കായെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനം നടത്തി തന്ത്രപ്രധാനമായ പല കരാറുകളും ഒപ്പിട്ടതിനു പിന്നാലെയാണ് പുടിന്‍ ഇന്ത്യയെ പുകഴ്ത്തി രംഗത്തെത്തിയത്. റീപ്പര്‍ ഡ്രോണ്‍ ഉള്‍പ്പെടെ വാങ്ങുന്നിനുള്ള കരാറുകളിലാണ് മോദി ഒപ്പിട്ടത്. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍നിന്നു പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് അകന്ന് യുഎസുമായി കൂടുതല്‍ അടുക്കുന്നതിനിടെയാണ് ഇന്ത്യയും യുഎസിനോട് കൂടുതല്‍ അടുക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത്.