News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

പ്രധാനമന്ത്രിയുടെ പരിപാടി: പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി

പ്രധാനമന്ത്രിയുടെ പരിപാടി: പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി
June 30, 2023

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്ന ഡല്‍ഹി സര്‍വകലാശാല ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ തത്സമയ സ്‌ക്രീനിങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികളോട് കൂടുതല്‍ കോളജുകള്‍. ഹിന്ദു കോളേജിനു പിന്നാലെ അംബേദ്കര്‍, സാഖിര്‍ ഹുസൈന്‍, കിരോരി മാല്‍ കോളജുകളും വിദ്യാര്‍ഥികള്‍ക്കു നോട്ടീസ് നല്‍കി.

കോളജുകളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും എന്നും കറുപ്പ് ധരിച്ച് എത്തരുതെന്നുമാണ് ഹിന്ദു കോളജിലെ നിര്‍ദേശം. 11 മണി മുതല്‍ 12 മണി വരെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തിലാണു പരിപാടി.

കലാപത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ മണിപുരില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്. ഭയപ്പെടുത്തേണ്ടെന്ന നിലപാടിലാണ് വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും. പരിപാടിയുടെ ഭാഗമായി വന്‍ സുരക്ഷയാണ് സര്‍വകലാശാലയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.

ഡല്‍ഹി സര്‍വകലാശാലയുടെ നൂറാം വാര്‍ഷികത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണു മോദി ഇന്ന് ക്യാംപസിലെത്തുന്നത്. സന്ദര്‍ശനത്തില്‍ പുതിയ മൂന്ന് കെട്ടിടത്തിന്റെ തറക്കല്ലിടും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എല്ലാ കോളജുകളിലും പരിപാടി ലൈവായി പ്രദര്‍ശിപ്പിക്കും.

 

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക...

News4media
  • Kerala
  • News
  • Top News

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ

News4media
  • Featured News
  • News
  • Pravasi

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാ...

News4media
  • India
  • News
  • Top News

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് ക...

News4media
  • India
  • News
  • Top News

ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ പണിയാകും ! ഗുരുതരമായാൽ….ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ...

News4media
  • India
  • News
  • Top News

മലിനജലം കലർന്ന വെള്ളം കുടിച്ചതായി സംശയം; തമിഴ്നാട്ടിൽ മൂന്ന് മരണം, നിരവധിപേർ ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]