കൊച്ചി ദേശീയപാതയിലെ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലി 17ന് ആരംഭിക്കും. 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 64 വര്‍ഷം പഴക്കമുള്ള പാലം ആദ്യമായാണ് ബലപ്പെടുത്താന്‍ പോകുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വരുന്ന ചരക്കുലോറികള്‍ കാലടി, പെരുമ്പാവൂര്‍, വഴി തിരിച്ചുവിടും. ബസുകള്‍ക്കും മറ്റു ചെറിയ വാഹനങ്ങള്‍ക്കും പാലത്തില്‍ ഒറ്റവരി ഗതാഗതം അനുവദിക്കും. ഗതാഗതനിയന്ത്രണത്തിന് പൊലീസും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ഉണ്ടാകും.